സോളാർ തട്ടിപ്പ്; നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്‌തി ചെയ്തു..!!

33

2013ൽ ഡോക്ടർ ദമ്പതികളേയും പ്രവാസിയേയും പറ്റിച്ച കേസിൽ രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ സ്ഥലവും വീടും കോടതി ജപ്തി ചെയ്തു, സ്വിസ് സോളാർ ടെക്നൊളജിസ് കമ്പനിയുടെ നടത്തിപ്പുകാരനായ ബിജു രാധാകൃഷ്ണൻ ആണ് ഒന്നാം പ്രതി. വൈദ്യുത ബില്‍ ലാഭിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയും ഇവര്‍ തട്ടിയെടുത്തത്.

https://youtu.be/YQ91gvDUuBI