ദേവനന്ദയുടെ മരണത്തിൽ ദുരൂഹുതയുണ്ടെന്ന് നാട്ടുകാർ; എല്ലാവശവും അന്വേഷിക്കുമെന്ന് കമ്മീഷണർ..!!

40

ഇന്നലെ കൊല്ലത്ത് ഉണ്ടായ ദേവനന്ദയുടെ തിരോധാനവും തുടർന്ന് ഇന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ അടുത്തുള്ള പുഴയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു നാട്ടുകാരുടെ ആരോപണം.

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.

അതേസമയം സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.. ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു. ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍  പ്രതികരിച്ചു.

മണല്‍വാരിയുണ്ടാക്കിയ കുഴികള്‍ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്.