ലൈവ് വീഡിയോ ഇട്ട് ഒളിച്ചോടൽ വീണ്ടും; ചങ്ങനാശേരിയിൽ സമയവും ദിവസവും വെളിപ്പെടുത്തി പെൺകുട്ടി ഒളിച്ചോടി..!!

59

ജനിപ്പിച്ച് വളർത്തിയ കുടുംബത്തിനും മാതാപിതാക്കൾക്കും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി ഒരു പെണ്കുട്ടി കൂടി ഒളിച്ചോട്ടം സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം എറണാകുളം പിറവത്ത് ആയിരുന്നു സമാന രീതിയിൽ ഒളിച്ചോട്ടം നടന്നത് എങ്കിൽ പിന്നീട് സത്യങ്ങൾ വെളിപ്പെടുത്തി പെണ്കുട്ടിയും യുവാവും രംഗത്ത് എത്തിയിരുന്നു.

എന്നാൽ, ഇപ്പോൾ സംഭവം അരങ്ങേറിയിരിക്കുന്നത് ചങ്ങനാശേരിയിൽ ആണ്. താൻ കാമുകനുമായി ഇഷ്ടത്തിൽ ആയിരുന്നു എന്നും ഇതിന്റെ പേരിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് കാമുകനെ തന്റെ കുടുംബം ഒരു കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നും യുവതി വീഡിയോയിൽ പറയുന്നു.

യുവതി വീഡിയോയിൽ പറയുന്നത് ഇങ്ങനെ,

എന്റെ പേര് ഇതാണ്, എന്റെ വീട് ചങ്ങനാശേരിയിൽ ആണ്, 26 മാർച്ച് 2019 പുലർച്ചെ 1 മണിയോടെ ഞാൻ അബനീഷ് ഒപ്പം ഇറങ്ങി വന്നു, രണ്ട് വർഷങ്ങൾക്ക് മുമ്പ് അബിക്ക് എതിരെ മാതാപിതാക്കളുടെ നിർബദ്ധ പ്രകാരം വ്യാജ കേസ് നൽകേണ്ടി വന്ന്, എനിക്ക് ഇനിയുള്ള ജീവിതം ഇവന് ഒപ്പം കഴിയാൻ ആണ് ഇഷ്ടം, ഇങ്ങനെ ആയിരുന്നു പെണ്കുട്ടി വീഡിയോയിൽ പറയുന്നത്.

എന്നാൽ, വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വമ്പൻ പ്രതിഷേധം തന്നെയാണ് നടക്കുന്നത്. ‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു ഒരാൾ ഈ വീഡിയോക്ക് അടിയിൽ കുറിച്ചത്.