വിവാഹം കഴിച്ചു ഒരുമാസം; ഹണിമൂൺ പോയ ഭാര്യ ഭർത്താവിനെ വകവരുത്താൻ നോക്കി; എന്നാൽ അവസാനം സ്വയം ഒടുങ്ങേണ്ടിവന്നു..!!

211

ജീവിതം എങ്ങനെ ഒക്കെ ആണ്. ഒരു നിമിഷത്തിൽ തോന്നുന്ന ചില തോന്നലുകൾ തന്നെയാണ് പലരുടെയും ജീവിതം ഇല്ലാതെ ആക്കുന്നത്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ആണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം അരങ്ങേറിയത്.

തേനിയിൽ ആണ് വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുന്നേ ഒരു ജോലിക്ക് വേണ്ടി സ്വന്തം ഭർത്താവിനെ ഇല്ലാതെയാക്കാൻ ഉള്ള ശ്രമങ്ങൾ ഭാര്യ നടത്തിയത്. എന്നാൽ അവസാനം സ്വന്തം ജീവിതം തന്നെ ബലി നൽകേണ്ടി വന്നു ആ ഭാര്യക്ക്.

21 വയസുള്ള ഭുവനേശ്വരിയും 24 വയസ്സ് ഉള്ള ഗൗതമും തമ്മിൽ ഉള്ള വിവാഹം നടന്നത് നവംബർ 10 ആയിരുന്നു. താൻ ഒരുപാടു കാലം ആദ്ധ്വാനിച്ചു നേടിയ ജോലിക്ക് ജോയിൻ ചെയ്യാൻ ഇരിക്കുമ്പോൾ ആയിരുന്നു വിവാഹം. ഭുവനേശ്വരി ജോലി നേടി പരിശീലനം കഴിഞ്ഞപ്പോൾ ആയിരുന്നു ഗൗതം ആയുള്ള വിവാഹം.

താൻ നേടിയെടുത്ത ജോലിക്ക് ഇനി പോകാൻ കഴിയില്ലേ എന്നുള്ള വ്യാകുലതയാണ് ഗൗതമിന്റെ ഇല്ലാതെയാക്കാൻ ഉള്ള തീരുമാനത്തിലേക്ക് ഭുവനേശ്വരിയെ എത്തിച്ചത്. തുടർന്ന് ഭർത്താവിനെ എന്നന്നേക്കുമായി ഒഴിവാക്കാൻ തീരുമാനിച്ച ഭുബനേശ്വരി അതിനായി കണ്ടെത്തിയത് ആന്റണി എന്ന് വിളിക്കുന്ന ഇരുപത് വയസ്സ് മാത്രമുള്ള നിരഞ്ജനെ ആയിരുന്നു.

തുടർന്ന് തന്റെ കൈവശമുള്ള മൂന്നു പവൻ വരുന്ന മാല പണയം വെക്കുകയും അതിൽ നിന്നും ലഭിക്കുന്ന എഴുപത്തിയയ്യായിരം രൂപ നിരഞ്ജന് കൈമാറുകയാണ് ഭുവനേശ്വരി ചെയ്തത്. കൂടാതെ ഡിസംബർ 2 തേക്കടിയിലേക്ക് ഹണി മൂൺ പ്ലാൻ ചെയ്യുകയും ബൈക്കിൽ ഇരുവരും പോകുകയും ചെയ്യുന്നു.

യാത്രക്ക് ഇടയിൽ തനിക്ക് അൽപ്പനേരം വിശ്രമം വേണം എന്ന് ഭുവനേശ്വരി പറയുകയും വാഹനം നിർത്തുകയും ബൈക്ക് നിർത്തുക യും തുടർന്ന് ഇരുവരും കുറച്ചു ദൂരം നടക്കുകയും ചെയ്യുന്നു. തുടർന്ന് തിരിച്ചു വരുമ്പോൾ ബൈക്ക് പഞ്ചർ ആയി നിൽക്കുന്നത് ആയി കാണുന്നു.

ഇത് നിരഞ്ജനും ഭൂവനേശ്വരിയും തമ്മിലുള്ള പ്ലാൻ ആയിരുന്നു. തുടർന്ന് ബൈക്ക് ഒറ്റക്ക് തള്ളി മുന്നോട്ട് പോകുന്നതിന് ഇടയിൽ കാറിൽ എത്തിയ സംഘം ഗൗതമിന് ഇടിച്ചു എങ്കിൽ കൂടിയും വാഹനത്തിന് വേഗത ഇല്ലാത്തത് കൊണ്ട് കൂടുതൽ ആയി ഒന്നും സംഭവിച്ചില്ല.

എന്നാൽ അവിടെ തന്നെ തീർക്കാൻ ആയിരുന്നു സംഘം തീരുമാനിച്ചത്. വാഹനത്തിൽ നിന്നും ഇറങ്ങുകയും തുടർന്ന് ഗൗതമിന്റെ ഇടിക്കുകയും ചെയ്യുന്നു. തുടർന്ന് മറ്റു വചനങ്ങൾ എത്തിയതോടെ കൂടുതൽ ഒന്നും ചെയ്യാൻ കഴിയാതെ അക്രമി സംഘം പിൻവാങ്ങി എങ്കിൽ കൂടിയും തുടർന്ന് ഗൗതം കമ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കമ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ നിരഞ്ജൻ , പ്രതീപ് , മനോജ് കുമാർ , ആൽബർട്ട് , ജയാ സന്ധ്യ എന്നിവർ പിടിയിൽ ആകുന്നു. ഈ സംഭവത്തിൽ ഭയന്ന ഭുവനേശ്വരി അടുത്ത അന്വേഷണം തന്നിലേക്ക് എത്തും എന്നുള്ള ഭയം മൂലം ജീവിതം അവസാനിപ്പിക്കുക ആയിരുന്നു.

You might also like