ബാലഭാസ്കറാണ് വണ്ടി ഓടിച്ചതെന്നും, അല്ല പിൻസീറ്റിൽ ആയിരുന്നുവെന്നും സാക്ഷി മൊഴികൾ…!!

30

കേരളത്തിലെ പ്രിയ വയലിനിസ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ ഉള്ള ദുരൂഹതകൾ തുടരുകയാണ്. അർജുൻ ആണ് വാഹനം ഓടിച്ചത് എന്നു ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി എങ്കിലും കൊല്ലത്ത് ജ്യൂസ് കുടിച്ചതിന് ശേഷം ബാലഭാസ്കർ ആണ് വാഹനം ഓടിച്ചത് എന്നായിരുന്നു ഡ്രൈവർ ആയ അർജുന്റെ മൊഴി.

ഇപ്പോൾ ഈ മൊഴികൾ രണ്ടും സത്യമാണോ അസത്യമാണോ എന്നുള്ള സംശയത്തിൽ ആണ് പോലീസ്. കാരണം, രണ്ട് പേർ പറഞ്ഞ മൊഴികൾക്കും അനുകൂലമായ സാക്ഷി മൊഴികൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ചവറ സ്വദേശിയായ ഒരാളാണ് പൊലീസിന് ഇത്തരത്തിൽ മൊഴി നൽകിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും ആംബുലൻസിലേക്ക് മാറ്റുമ്പോൾ ബാലഭാസ്‌കർ സംസാരിച്ചിരുന്നതായി മറ്റൊരാളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന ബാലഭാസ്‌കറിന് ഡ്രൈവർ ജ്യൂസ് വാങ്ങി നൽകുന്നത് കണ്ടുവെന്നാണ് ചവറ സ്വദേശി പൊലീസിന് മൊഴി നൽകിയത്.

എന്നാൽ അപകട സമയത്തു ബാലഭാസ്കറിനെ ഡ്രൈവർ സീറ്റിൽ നിന്നും ഡ്രൈവറെ പിൻസീറ്റിൽ നിന്നും ആണ് പുറത്തെടുത്തത് എന്നും മൊഴി ഒരാൾ നൽകിയിട്ടുണ്ട്. മൊഴിയിലെ ഈ വൈരുദ്ധ്യം കാരണം അര്ജുനെയും ലക്ഷ്മിയെയും വീണ്ടും പോലീസ് ചോദ്യം ചെയ്യും.

You might also like