മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജനയും കൊച്ചിയിൽ കാറപകടത്തിൽ മരിച്ചു..!!

50

കൊച്ചിയിൽ ഇന്ന് വെളുപ്പിന് ഒന്നരക്ക് ഉണ്ടായ വാഹന അപകടത്തിൽ 2019 മിസ് കേരള ആയ അൻസി കബീറും അതെ വര്ഷം റണ്ണറപ്പ് ആയ ഡൊ. അഞ്ജന ഷാജനും മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം വൈറ്റില ഹോളിഡേ ഇൻ ഹോട്ടലിന് സമീപം അപകടത്തിൽ പെടുന്നത്. ബൈക്കിൽ ഇടിക്കാതെ ഇരിക്കാൻ വെട്ടിച്ചപ്പോൾ ആണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.

ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബൈക്കിന്റെ സൈലൻസർ ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയി. കാർ ഇടത് ഭാഗം പൂർണമായും തകരുകയും ചെയ്തു.