യുവാവ് ശല്യം ചെയ്തില്ല, ഇരുവരും നീണ്ടകാലമായി പ്രണയത്തിൽ; യുവാവിനെ പെണ്കുട്ടിയുടെ അച്ഛൻ കൊന്ന സംഭവം ഇങ്ങനെ..!!

59

മകളെ ബൈബിൾ ക്ലാസ്സിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ശല്യം ചെയ്ത യുവാവിനെ അച്ഛൻ കുത്തിക്കൊന്ന വാർത്ത ഇന്നലെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. എന്നാൽ ആ വാർത്ത പൂർണ്ണമായും സത്യം ആയിരുന്നില്ല.

കൊല്ലപ്പെട്ട യുവാവ് കുര്യാക്കോസും കൊല ചെയ്ത പെണ്കുട്ടിയുടെ പിതാവ് സോളമനും ബന്ധുക്കൾ ആണ്. പെണ്കുട്ടിയും യുവാവും നീണ്ട നാളുകൾ ആയി പ്രണയത്തിൽ ആയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ബൈബിൾ ക്ലാസ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവാവും പെണ്കുട്ടിയും തമ്മിൽ സംസാരിച്ചത്. ഇവരും സംസാരിക്കുന്നത് ഇഷ്ടപ്പെടാതെ പെണ്കുട്ടിയുടെ അച്ഛൻ സോളമൻ ദേഷ്യത്തിൽ യുവാവിനെ കത്തിക്ക് കുത്തുക ആയിരുന്നു.

സജി എന്ന് വിളിക്കുന്ന ഇരുപത് വയസുള്ള കുര്യാക്കോസും തമ്മിൽ നീണ്ട കാലമായി പ്രണയത്തിൽ ആയിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ സുഹൃത്തുകൾ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ അടക്കം പോസ്റ്റ് ചെയ്ത് പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണു കുര്യാക്കോസിനെ സോളമന്‍ ആക്രമിച്ചത്. സോളമന്റെ മകളെ കുര്യാക്കോസ് ശല്യപ്പെടുത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസ് പറയുന്നത്. പലതവണ താക്കീത് നല്‍കിയെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നെന്നാണ് സോളമന്‍ പൊലീസിനു നല്‍കിയ മൊഴി. ഞായറാഴ്ചയും പെണ്‍കുട്ടിയുമായി കുര്യാക്കോസ് സംസാരിക്കുന്നതു കണ്ട സോളമന്‍ ആക്രമിക്കുകയായിരുന്നു, വയറ്റിൽ കുത്തേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

You might also like