ശ്രീനിവാസന് ഹൃദയ സ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ വഴി..!!

55

നടനും നിർമാതാവും തിരക്കഥാ കൃത്തും സംവിധായകനും ഒക്കെയായ മലയാളികളുടെ എന്നത്തേയും പ്രിയ താരമാണ് ശ്രീനിവാസൻ.

ഇന്നലെ രാവിലെ ലാൽ മീഡിയയിൽ ഡബ്ബിങിന് എത്തിയ ശ്രീനിവാസന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

നിരവധി അസുഖങ്ങൾക്ക് ചികിൽസ തുടർന്ന ശ്രീനിവാസൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.

ഉയർന്ന രക്ത സമ്മർദവും പ്രമേഹവും ഉള്ള ശ്രീനിവാസൻ ഇപ്പോഴും
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

കാര്‍ഡിയോളജി വിഭാഗം വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്.

കടുത്ത ശ്വാസ തടസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടർന്നാണ് ശ്രീനിവാസനെ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് എത്തിയ കാറിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like