45കാരിയെ വിവാഹം കഴിക്കാൻ മോഹിച്ച 25കാരൻ; നിരസിച്ച സ്ത്രീയെ യുവാവ് കൊന്നു..!!

61

ബീഹാറിലെ മധുബനി ജില്ലയിലെ പാന്‍സാലയിലാണ് സംഭവം. യുവാവും സ്ത്രീയും ഒരു ഷൂ ഫാക്ടറിയിലാണ് ജോലി ചെയ്തത്. യാദവ് തന്നെക്കാള്‍ 18 വയസ് കൂടുതലുള്ള 45കാരിയായ മധുരിമയോട് വിവാഹ അഭ്യര്‍ഥന നടത്തി.

എന്നാൽ, വിവാഹിതയായ മധുരിമ യാദവിന്റെ പ്രണയാഭ്യർത്ഥന നിരസിക്കുക ആയിരുന്നു. യുവതി വിവാഹത്തിന് തയ്യാറാകാതെ ഇരുന്നു എങ്കിൽ കൂടിയും യാദവ് നിരന്തരം പ്രണയാഭ്യർത്ഥനയും വിവാഹഭ്യർത്ഥനയും നടത്തി കൊണ്ടേ ഇരുന്നു.

മധുരിമയുടെ മകൾക്ക് മുന്നിൽ വെച്ചാണ് ശ്യാം യാദവ് കൊലപാതകം നടത്തിയത്. വിവാഹം കഴിക്കാൻ തയ്യാറാകാതെ ഇരുന്നതും ശ്യാം യാദവിന്റെ ശല്യം മൂലം ജോലി ഉപേക്ഷിച്ചതിന്റെ ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമ്മയെ തന്റെ മുന്നില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്നും ശ്യാം എന്ന വ്യക്തിയാണ് കൊല നടത്തിയതെന്നും മധുരിമയുടെ മകള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.