പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു; ആദരാഞ്ജലികൾ..!!

32

തമിഴ് സിനിമ ലോകത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള ബാല സിങ് അന്തരിച്ചു. സൂര്യ നായകനായി എത്തിയ എൻ ജി കെ യിൽ താരം പ്രധാന വേഷം ചെയ്തു.

മഗാമുനിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം 67 വയസുള്ള താരത്തെ കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

വില്ലൻ വേഷങ്ങളിൽ കൂടി തമിഴിൽ ശ്രദ്ധ നേടിയ ബാല സിങ് നാടകത്തിൽ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ്. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983 ൽ മലമുകളിലെ ദൈവം എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തെത്തി.

1995 ൽ അവതാരം എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം. നൂറ് കണക്കിന് തമിഴ് സിനിമകളിൽ അഭിനയിച്ചു.