മരുന്ന് മാറി കുത്തിവെച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം..!!

51

ആലുവ മെഡി ഹെവൻ ആശുപത്രിയിൽ പ്രസവം നിർത്താൻ ശസ്ത്രക്രിയക്ക് ഓപ്പറേഷൻ മുറിയിൽ കയറ്റിയ കടുങ്ങല്ലൂർ നിവേദ്യത്തിൽ അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന് ദാരുണാന്ത്യം.

അബുദാബിയിൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അനൂപിന്റെ ഭാര്യ സന്ധ്യയും രണ്ട് മക്കളും വിദേശത്ത് ആയിരുന്നു, ഒരുമാസത്തെ ലീവിന് നാട്ടിൽ വന്നപ്പോൾ ആയിരുന്നു പ്രസവം നിർത്തൽ ശസ്ത്രക്രിയ നടത്താൻ ദമ്പതികൾ തീരുമാനം എടുത്തതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

ശസ്‌ത്രക്രിയക്ക് മുമ്പുള്ള കുത്തിവെപ്പിൽ ആണ് സന്ധ്യ(37) മരിച്ചത്, ചികിത്സ പിഴവ് ആണെന്ന് ആണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഒരു മണിക്കൂർ കഴിഞ്ഞും യുവതിയെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും പുറത്ത് ഇറക്കാതെ ഇരുന്നപ്പോൾ അമ്മ തീയറ്ററിൽ കയറി നടത്തിയ അന്വേഷണത്തിൽ ആണ് യുവതിയുടെ ഗുരുത്തരവസ്ഥ തിരിച്ചറിഞ്ഞത്. ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുവരുന്നതിന് മുന്നേ വാങ്ങിയ മരുന്ന് മാറിയിട്ടുണ്ടോ എന്നുള്ള സംശയം നേഴ്‌സ് കൂടിയായ സന്ധ്യ പറഞ്ഞിരുന്നു.

യുവതിക്ക് അനസ്‌തേഷ്യയുടെ ഡോസ് കൂടിയതോടെയാണ് അബോധാവസ്ഥയിൽ ആയത്, തുടർന്ന് ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി എങ്കിൽ കൂടിയും മരണം സംഭവിക്കുക ആയിരുന്നു.

മക്കൾ; ആദിത്യ (ആറാംക്ലാസ്), അദ്വൈത് (രണ്ടാം ക്ലാസ്).