അഭിനന്ദനെ തടവിലാക്കിയ പാക് കാമൻഡോ അഹമ്മദ് ഖാനെ ഇന്ത്യൻ സേന തീർത്തു..!!

38

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ രീതിയിൽ മറുപടി നൽകി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ മേഖലയിൽ തകർന്ന വീണ ഇന്ത്യൻ വ്യോമസേന വിമാനത്തിലെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ തടവിൽ ആക്കിയ സംഘത്തിൽപ്പെട്ട പാക് കമാൻഡോ അഹമ്മദ് ഖാനെ ഇന്ത്യൻ സേന വധിച്ചതായി റിപ്പോർട്ട്.

ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടാൻ ശ്രമിക്കുന്നതിന് ഇടയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ആണ് പാകിസ്ഥാൻ സൈന്യത്തിന്റെ സുബേദാർ ആയ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം വകവരുത്തിയത്.

നിയന്ത്രണ രേഖയിലെ നാഖിയാൽ മേഖലയിൽ വെച്ചായിരുന്നു നൗഷധിയിലും സുന്ദർ ബെനെയിലും പാക് ഭീകരന്മാർക്കും നുഴഞ്ഞു കയറാൻ സഹായം ചെയിതു കൊടുക്കുന്നത് അഹമ്മദ് ഖാൻ ആണ്. നുഴഞ്ഞു കയറ്റക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ട് വെടിവെപ്പ് നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആയിരുന്നു അഹമ്മദ് ഖാൻ.