വൈക്കത്ത് ബസ് കാറിനു മുകളിൽ പാഞ്ഞു കയറി; നാല് പേർക്ക് ദാരുണാന്ത്യം..!!

21

വൈക്കത്ത് പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ 4 പേർ മരിച്ചു. ബസും കാറും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ബസ് കാറിനു മുകളിൽ കയറിയാണ് നിന്നത്.

കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉദയംപേരൂർ സ്വദേശികളായ വിശ്വാനാടൻ ഭാര്യ ഗിരിജ മകൻ സൂരജ് ബന്ധുവായ അജിത എന്നിവർ ആണ് മരിച്ചത്. രാവിലെ 5.30 ഓടെ വൈക്കം ചേരുംചുവട് പാലത്തിനു സമീപം ആണ് അപകടം ഉണ്ടായത്. വൈക്കത്തു നിന്നും എറണാകുളം വരുക ആയിരുന്ന ബസ് പാലത്തിന്റെ ഇറക്കിൽ വെച്ചാണ് കാറുമായി ഇടിച്ചത്.

അമിത വേഗത്തിൽ ഉണ്ടായിരുന്ന ബസ് കാറിന്റെ മുകളിൽ കയറിയാണ് നിന്നത്. ഫയർ ഫോഴ്‌സ് കൂടെ നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ബസിൽ ഉള്ള പത്ത് പേർക്ക് പരിക്കുകൾ ഉണ്ട്.