ചാവക്കാട് ആദ്യ ഭാര്യയെ മൊഴിചൊല്ലി രണ്ടാം വിവാഹം; 50 ലക്ഷം ഭാര്യക്ക് നൽകാൻ വിധി..!!

18

2008ൽ ആയിരുന്നു തൊഴിയൂർ തോണിത്തറയിൽ മുഹമ്മദ് ഫാസിൽ റസ്വാനയെ വിവാഹം കഴിക്കുന്നത്, തുടർന്ന് ഫാസിലും ഇയാളുടെ മാതാപിതാക്കൾ ആയ മമ്മി ഹാജിയും മൈമുനയും ചേർന്ന് ശരീരികവും മാനസികവുനായി ഉപദ്രവിക്കുക ആയിരുന്നു, തുടർന്ന് 2014ൽ മുഹമ്മദ് ഫാസിൽ യുവതിയെ മൊഴി ചൊല്ലുക ആയിരുന്നു. താമരയൂർ കോങ്ങണംവീട്ടിൽ അംബ്ദുൽ അസീസിന്റെ മകൾ ആണ് റസ്വാന.

മുഹമ്മദ് ഫാസിലും മാതാപിതാക്കൾ എന്നിവർ തന്നോട് ചെയിതു കൂട്ടിയ വേദനകൾക്ക് ഒരു കോടി നഷ്ട പരിഹാരം നൽകിയാലും മതിയാവില്ല എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്, തുടർന്ന് ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് യുവതിക്ക് ഭർത്താവ് ആയിരുന്ന ഫാസിലും മാതാപിതാക്കളും ചേർന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നുള്ള വിധി പറയുന്നത്.

മാതാപിതാക്കളുടെ പിന്തുണയോടെയാണ് മുഹമ്മദ് ഫാസിൽ രണ്ടാമതും വിവാഹിതൻ ആയത്, ഇതിനെ തുടർന്ന് ആണ് ആദ്യ ഭാര്യയെ മൊഴി ചൊല്ലി 2014ൽ ഭർതൃ വീട്ടിൽ നിന്നും പുറത്താക്കിയത്.

https://youtu.be/4xTu49AxL_4