എനിക്ക് കാൻസർ ആണെന്ന് പറഞ്ഞു; അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് വേർപെടുത്താൻ നോക്കി; കലാരംഗത്തിൽ നിയന്ത്രണങ്ങൾ; വിവാഹ മോചനത്തിലേക്ക് നയിച്ചതിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി..!!

460

മധുര ശബ്ദം കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ ലോകം മുഴുവൻ ആരാധകർ ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി ആണ് വിജയലക്ഷ്മി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

കാഴ്ച ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ വേദന ആയിരുന്നു വിവാഹ ജീവിതത്തിൽ ഒരു വര്ഷം കൊണ്ട് ഉണ്ടായത് എന്ന് വൈക്കം വിജയ ലക്ഷ്മി പറയുന്നു. വല്ലാതെ തന്നെ നോവിച്ചു. ഇപ്പോഴും എന്ത് പറഞ്ഞാലും തന്നെ ചീത്ത പറയും ദേഷ്യപ്പെടും സങ്കടനകൾ ഒന്നും പറയാൻ പാടില്ലായിരുന്നു.

ഒരു വര്ഷം മാത്രം ആണ് തങ്ങൾ ഒരുമിച്ചു ജീവിച്ചത്. തദ്സര്ന്നി മൂന്നു വർഷമായി വേർപിരിഞ്ഞു ജീവിക്കുന്നു. കൗസിലിംഗ് നടത്തിയിട്ടും ഫലം കണ്ടില്ല. അവസാനം 2021 ജൂണിൽ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു എന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.

തങ്ങൾ ഏറെ വേദനയോടെ ആണ് ജീവിച്ചത്. തനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള കാര്യങ്ങൾ ഉണ്ടായി എന്ന് വിജയലക്ഷ്മി പറയുന്നു. ഇനി ഒന്നിച്ചുള്ള ജീവിതം വേണ്ട പിരിയാം എന്നുള്ളത് ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആയിരുന്നു.

ഗായിക ആയി തനിക്ക് വേണ്ടിയിരുന്നത് സ്വന്തമായ ഒരു മനസ് ആയിരുന്നു. പരിപാടികൾക്ക് പോകുമ്പോൾ അദ്ദേഹം കൂടെ വരും ആയിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ മുന്നോട്ട് വെക്കും. അങ്ങനെ സമാധാനത്തോടെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നത്.

അച്ഛനും അമ്മയും ആയി സഹകരണം പാടില്ല എന്നുള്ളത് ആയിരുന്നു മറ്റൊരു നിയന്ത്രണം. കണ്ണുകൾക്ക് കാഴ്ച ഇല്ലാത്ത തനിക്ക് ജീവിതത്തിൽ എന്തെങ്കിലും ആകാൻ സാധിച്ചതും ഇവിടെ വരെ എത്തിച്ചതും എന്റെ മാതാപിതാക്കൾ ആണ്.

അവർ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും. അവർ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. എനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു. അതിന് ശസ്ത്രക്രീയ വേണം എന്ന് പറഞ്ഞു. എന്നാൽ അത് കാൻസർ ആണെന്ന് പറഞ്ഞു എന്നെ കുത്തി നോവിച്ചു.

ഓവറിയിൽ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകൾക്കും ഉണ്ട്. അത് ഓപ്പറേഷൻ ചെയ്തതോടെ പോയി. അതുപോലെ പാടുമ്പോൾ താളം പിടിക്കാൻ പാടില്ല. കൈകൊട്ടൻ പാടില്ല. അങ്ങനെ കലാരംഗത്തും നിയന്ത്രണങ്ങൾ കൊണ്ടുവന്നു.

ഇനിയും വെളിയിൽ പറയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായി. 2019 മെയ് 30 ആണ് വേർപിരിയാൻ തീരുമാനം എടുത്തത്. ഒരു സ്ത്രീക്ക് ജീവിക്കാൻ വിവാഹം അനിവാര്യ ഘടകം ഒന്നുമല്ല എന്ന് തനിക്ക് മനസിലായി എന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.