ആദ്യ വിവാഹം സംവിധായകനെ രണ്ടാമത് ബിസിനസുകാരനെ; സംഭവ ബഹുലമായ ഉഷയുടെ ജീവിതമിങ്ങനെ..!!

4,591

സഹോദരി വേഷങ്ങൾ ചെയ്‌തും കൂട്ടുകാരി വേഷങ്ങൾ ചെയ്തും മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് ഉഷ നാസർ. ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയതോടെ ഉഷ എന്ന പേര് സ്വീകരിക്കുക ആയിരുന്നു.

മോഹൻലാൽ – ഫാസിൽ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ആയിരുന്നു ഉഷ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 1984 ൽ ആയിരുന്നു ഇത്.

തുടർന്ന് 1988 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ കൂടി നായികയായി ഉഷ അഭിനയ ലോകത്തിൽ സജീവമാകുന്നത്. എന്നാൽ ഉഷയുടെ ജീവിതത്തിൽ വഴിത്തിവ് ആകുന്നതും പ്രേക്ഷകർ അടക്കം ശ്രദ്ധിക്കുന്നതും കിരീടം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ആയിരുന്നു.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ ചിത്രത്തിൽ ലത എന്ന വേഷത്തിൽ ആണ് ഉഷ എത്തിയത്. മോഹൻലാലിന്റെ സേതു മാധവൻ എന്ന കഥാപാത്രത്തിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷം ആയിരുന്നു ഉഷക്ക്.

തുടർന്ന് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരത്തിന് പിന്നീട് ലഭിച്ച മികച്ച വേഷം ആയിരുന്നു കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലെ സൂസി എന്ന കഥാപാത്രം. ഈ കഥാപാത്രം ചെയ്തതിൽ കൂടി സിനിമയിൽ മാത്രമല്ല ഉഷയുടെ ജീവിതത്തിലും വഴിതിവ് ഉണ്ടായി എന്ന് വേണം പറയാൻ.

സംവിധായകൻ ടി എസ് സുരേഷ് ബാബു ആയി പ്രണയത്തിൽ ആകുന്നു. തുടർന്ന് ഇവരുവരും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ സിനിമക്കാർ തമ്മിൽ ഉള്ള ആ വിവാഹ ജീവിതം അധികം നാൾ നീണ്ടു പോയില്ല. വിവാഹ മോചനത്തിൽ കലാശിക്കുക ആണ് ചെയ്തത്.

പിന്നീട് 2011 ൽ ചെന്നൈയിലെ ബിസിനസുകാരനായ നാസർ അബ്ദുൾ ഖാദറെ വിവാഹം ചെയ്തു. അഭിനയ ജീവിതത്തിൽ നൂറോളം ചിത്രങ്ങൾ ചെയ്ത ഉഷ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ അമ്പത് വയസ്സ് പിന്നിട്ട താരം മലയാളത്തിൽ ഒരുകാലത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം കൂടി ആണ്. അഭിനയത്തിന് ഒപ്പം മികച്ച നർത്തകിയും ഗായികയും കൂടി ആണ് ഉഷ.

You might also like