രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ഒരു തന്ത ഇല്ലാത്തവനെയും അനുവദിക്കില്ല; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി..!!

suresh gopi
353

മലയാളത്തിലെ നടന്മാർക്ക് നാക്കുപിഴക്കുന്ന കാലമാണ് ഇപ്പോൾ. മമ്മൂട്ടിയുടെ ചക്കര പഞ്ചാര വിവാദം കെട്ടടങ്ങുമ്പോൾ ആണ് പുത്തൻ വിവാദ പ്രസംഗത്തിൽ കൂടി ബാറ്റൺ സുരേഷ് ഗോപി വാങ്ങിയത്.

അവിശ്വാസികളുടെ സർവ്വ നാശത്തിനായി താൻ ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കും എന്നായിരുന്നു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രസ്താവന നടത്തിയത്. ശിവരാത്രി ദിനത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഇടയിൽ ആയിരുന്നു പരാമർശം.

suresh gopi police officer paappan movie

എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ നടന്റെ വാക്കുകൾക്ക് എതിരെ രൂക്ഷമായ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു നടന്നത്. എന്നാൽ താൻ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചിത്രീകരണം നടത്തുക ആയിരുന്നു എന്നാണു സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്.

ഞാൻ പറഞ്ഞ കാര്യങ്ങളുടെ ആശയത്തിൽ വിഷം നിറക്കാൻ ആണ് പല ഭാഗങ്ങളായി മുറിച്ച് പ്രചരിപ്പിക്കുന്നത്. ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള മതപരമായ ചടങ്ങലുകളെയും ആചാരങ്ങളെയും കളങ്കപ്പെടുത്താനോ അതിനു തടസം നിൽക്കുന്ന ആളുടെ കുറിച്ചും ആയിരുന്നു താൻ പറഞ്ഞത്.

suresh gopi
suresh gopi

രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞു കയറാൻ ശ്രമിച്ചാൽ അവരുടെ ശാപമോക്ഷത്തിനായി ഞാൻ പ്രാർത്ഥിക്കും. ശബരിമല വിഷയങ്ങൾ പോലെ എന്റെ മതപരമായ അവകാശങ്ങൾക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ ശക്തികളെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഒരു രാഷ്ട്രീയ തന്ത്രം ഉപയോഗിക്കാനും ഒരു തന്ത ഇല്ലാത്തവനെയും താൻ അനുവദിക്കില്ല. അതിനു ഞാൻ പൂർണ്ണമായും ഞാൻ എതിരാണ്. എന്റെ ആശയം അല്ലെങ്കിൽ ഉദ്ദേശം ഞാൻ പറഞ്ഞോട്ടെ.. അതിനെ ആരും വഴി തിരിച്ചുവിടേണ്ട എന്നും സുരേഷ് ഗോപി പറയുന്നു.

നേരത്തെ പറഞ്ഞ വാക്കുകൾ വിവാദം ആയതോടെ ആയിരുന്നു സുരേഷ് ഗോപി വിശദീകരണം നടത്തിയത്.

അവിശ്വാസികളോട് തനിക്ക് യാതൊരു വിധത്തിൽ ഉള്ള സ്നേഹം ഇല്ല എന്നും വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും താൻ പൊറുക്കില്ല എന്നും അവരുടെ നാശത്തിനായി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കും എന്നും ആയിരുന്നു സുരേഷ് ഗോപി നേരത്തെ പ്രസംഗത്തിൽ പറഞ്ഞത്.

You might also like