വിവാഹമോചിതനായ സിദ്ധാർത്ഥിന്റെ മൂന്ന് പ്രണയങ്ങൾ; ബന്ധം തുടർന്നിരുന്നുവെങ്കിൽ താനും ആ അവസ്ഥയിൽ ആയേനെ; സാമന്ത..!!

15,625

ബോയിസ് എന്ന ശങ്കർ ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സിദ്ധാർഥ്. തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന താരം പിന്നീട് പാൻ ഇന്ത്യൻ താരമായി വളർന്നു. 2003 ൽ ആയിരുന്നു സിദ്ധാർഥ് തന്റെ അയൽക്കാരിയും കളിക്കൂട്ടുകാരിയുമായ മേഘാനയെ വിവാഹം കഴിക്കുന്നത്.

എന്നാൽ ഈ വിവാഹ ബന്ധം വെറും നാല് വർഷങ്ങൾക്ക് ശേഷം അവസാനിച്ചു. അന്ന് പ്രണയ ഗോസിപ്പ് വന്നു സിദ്ധാർത്ഥിന്റെതായി. അത് കാരണം ആയിരുന്നു വിവാഹ ജീവിതം തകർന്നത് എന്നായിരുന്നു ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞ വാർത്തകൾ. ബോളിവുഡ് താരം സോഹ അലി ഖാനുമായി ആയിരുന്നു പ്രണയം.

രംഗ് ദേ ബസതിയിൽ കൂടെ അഭിനയിച്ച താരം ആയിരുന്നു സോഹ. എന്നാൽ സിദ്ധാർഥ് കാരണം ആയിരുന്നു ആ പ്രണയം തകർന്നത് എന്നാണ് അന്ന് വാർത്തകൾ വന്നത്. സോഹക്ക് വേണ്ടി സമയം കണ്ടെത്താനോ സല്ലപിക്കാനോ സിദ്ധാർഥ് നിന്നില്ല. കൂടാതെ അന്ന് ബോളിവുഡിൽ നിന്നും ഒട്ടേറെ അവസരങ്ങൾ വന്നു എങ്കിൽ കൂടിയും സിദ്ധാർഥ് അതെല്ലാം നിരസിച്ചു.

കൂടാതെ മുംബൈ വിടുകയും കൂടി ചെയ്തതോടെ ആ പ്രണയം തീർന്നു. എന്നാൽ അടുത്ത പ്രണയം തുടങ്ങിയിരുന്നു സിദ്ധാർഥ്. കമൽ ഹസ്സന്റെ മകൾ ശ്രുതി ഹസൻ ആദ്യ ബോളിവുഡ് ചിത്രം ചെയ്യുന്നത് സിദ്ധാർത്ഥിനൊപ്പം ആയിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിൽ ആയിരുന്നു വാർത്തകൾ വന്നപ്പോഴും സന്തോഷത്തിലായിരുന്നു കമൽ ഹസൻ.

ശ്രുതി തന്റെ ആദ്യ സ്ഥാനം തമിഴ് സിനിമക്ക് കൊടുത്തപ്പോൾ ബോളിവുഡിൽ 5 മികച്ച ഓഫറുകൾ താരം നിരസിച്ചു. എന്നാൽ പിന്നീട് ഈ ബന്ധം എന്തുകൊണ്ടോ തകർന്നു. പിന്നീട് സിദ്ധാർത്ഥിന്റെ പ്രണയം കേട്ടത് സമാന്തയുമായി ആയിരുന്നു.

2011 ൽ ശ്രുതിയുമായി പ്രണയം അവസാനിച്ച ശേഷം രണ്ടു വർഷങ്ങൾക്കു ശേഷം 2013 ൽ സിദ്ധാർഥ് ചെയ്ത തെലുങ്ക് ചിത്രം ജബർദസ്തിന്റെ ലൊക്കേഷനിൽ ആണ് സാമന്തയെ കാണുന്നതും പ്രണയത്തിൽ ആകുന്നതും. തുടർന്ന് ഇരുവരും രണ്ടര വര്ഷം കടുത്ത പ്രണയത്തിൽ ആയിരുന്നു. നാഗചാതന്യയെ സാമന്ത വിവാഹം കഴിച്ചു എങ്കിൽ കൂടിയും എല്ലാവര്ക്കും അറിയുന്ന ഏറ്റവും വാർത്ത നേടിയ പ്രണയം സിദ്ധാർഥുമായി ഉള്ളതായിരുന്നു.

സ്ത്രീ വിഷയത്തിൽ അഗ്രഗണ്യൻ ആയിരുന്നു സിദ്ധാർഥ്. ഇത് പല സുഹൃത്തുക്കളും സാമന്തക്ക് ഉപദേശമായി നൽകി എങ്കിൽ കൂടിയും അതെല്ലാം മറികടന്ന് ആയിരുന്നു സാമന്ത പ്രണയിച്ചത്. തുടർന്ന് പ്രണയം പരസ്യമായി. പൊതുവേദികളിൽ അടക്കം ഒന്നിച്ചു വരുവാൻ തുടങ്ങി.

ഇതിനു ശേഷമായിരുന്നു ഇരുവരും തമിഴ് വേർപിരിഞ്ഞു എന്ന വാർത്തയും വരുന്നത്. ബ്രേക്ക് അപ്പിന്റെ പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ രണ്ടുപേരും തുറന്നുപറയുകയും ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ ആ വേർപിരിഞ്ഞ ചെറിയൊരു സൂചന നൽകിയിരിക്കുകയാണ് സമാന്ത.

അയാളുമായുള്ള ബന്ധം തുടർന്നിരുന്നു എങ്കിൽ എനിക്ക് നടി സാവത്രിയുടെ അവസ്ഥയാകുമായിരുന്നു എന്നാണ് താരം പറഞ്ഞത്. എന്നാൽ സാമന്ത സിദ്ധാർത്ഥിന്റെ പേരിൽ സൂചിപ്പിച്ചു പോലുമില്ല. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രമാണ് മഹാനടി. ആ കഥാപാത്രത്തെയാണ് സമാന്ത താരതമ്യം ചെയ്തത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

സാമന്തയ്ക്ക് കുറെയധികം ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇവരുമായുള്ള സൗഹൃദം ഒന്നും സിദ്ധാർത്ഥിന് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല എന്നും ഇതേ തുടർന്ന് ഇരുവരും തമിഴ് വഴക്ക് ഉണ്ടാവുകയും പിരിയുകയും ചെയ്തിരുന്നു എന്നും ഒക്കെ ആയിരുന്നു ആ സമയത്ത് വാർത്തകൾ വന്നിരുന്നത്. എന്നാൽ എന്തായിരിക്കും സമാന്ത ഉദ്ദേശിച്ചത് എന്ന് ഇപ്പോഴും ആരാധകർക്ക് മനസ്സിലായിട്ടും ഇല്ല.