ഷക്കീല പടങ്ങളിൽ നിരന്തരം അഭിനയിച്ചത് എന്തിനെന്ന ചോദ്യം; കനക ലത നൽകിയ മറുപടിയിൽ കണ്ണുകൾ നിറയും..!!

8,328

കനക ലത എന്ന താരം മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ്. മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കുടുംബ സിനിമകളുടെ ഭാഗം ആയിട്ടുള്ള താരം ആണ് കനക ലത. ഒട്ടേറെ ചിത്രങ്ങൾ ചെയ്ത് മുഖം പരിചയം ഉണ്ടാക്കി എടുത്ത താരം കൂടി ആണ്.

കുടുംബ ചിത്രങ്ങളുടെ ഭാഗം ആയി മാറിയ താരം എന്നാൽ ഒരുകാലത്ത് സിനിമ തിരഞ്ഞെടുക്കുന്നതിൽ പിഴവുകൾ സംഭവിച്ചു എന്ന് വേണം പറയാൻ. കൊല്ലം ജില്ലയിൽ ആയിരുന്നു കനക ലതയുടെ ജനനം. വിവാഹമോചിതയായ താരം നാടക രംഗത്ത് നിന്നും ആയിരുന്നു സിനിമ രംഗത്തേക്ക് എത്തിയത്.

തുടക്കകാലം തമിഴിൽ ആയിരുന്നു എങ്കിൽ പിന്നീട് മലയാള സിനിമയിൽ സജീവം ആകുക ആയിരുന്നു. 300 അടുത്ത് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പണ്ട് ഒരു അഭിമുഖത്തിൽ അഭിമുഖം നടത്തുന്നയാൾ ഇവരോട് ചോദിക്കുന്നുണ്ട് നിങ്ങളെ പോലെ മലയാളസിനിമയിൽ സജീവമായൊരു അഭിനേത്രി എന്തിനാണ് ഷക്കീല സിനിമകളിൽ ഓടി നടന്ന് അഭിനയിക്കുന്നതെന്ന്.

ഷക്കീല സിനിമകൾ മലയാളത്തിൽ തരംഗമായിരുന്ന കാലത്ത് ഇവർ ഒരുപാട് ഷക്കീല സിനിമകളിൽ അഭിനയിച്ചിരുന്നത് മുൻനിർത്തിയായിരുന്നു അഭിമുഖം നടത്തുന്ന വ്യക്തി അങ്ങനെയൊരു ചോദ്യം ചോദിച്ചത്. അപ്പോൾ കനകലത പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം.

നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ ഭക്ഷണം ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ എന്നാൽ എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയിൽ വന്ന ശേഷവും ഞാൻ പട്ടിണി കിടന്നിട്ടുണ്ട് കയ്യിൽ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട് ഈ പറയുന്നവരൊന്നും എനിക്ക് തിന്നാൻ കൊണ്ട് വന്നു തരില്ല ഞാൻ ജോലി ചെയ്താൽ മാത്രമേ എന്റെ വീട്ടിൽ അടുപ്പ് പുകയുകയുള്ളൂ.

ആ തിരിച്ചറിവ് എനിക്കുള്ളത് കൊണ്ടാണ് അത്തരം സിനിമകളിൽ ഞാൻ അഭിനയിക്കാൻ പോയതെന്നായിരുന്നു ഇവരുടെ മറുപടി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു കനക ലത അഭിനയ ലോകത്തെക്ക് എത്തുന്നത്.