യമുനക്കൊപ്പം ഹോട്ടലിൽ താമസിച്ചത് ഹണിട്രാപ്പുകാരി; സംഭവം ഇങ്ങനെ..!!

814

മലയാളികൾക്ക് സുപരിചിതമായ താരം ആണ് യമുന. താരം ഇപ്പോൾ ജീവിതത്തിൽ രണ്ടാം ഘട്ടത്തിൽ കൂടി ആണ് കടന്നു പോകുന്നത്. വീണ്ടും വിവാഹിത ആയിരിക്കുകയാണ് യമുന ഇപ്പോൾ.

ആദ്യ വിവാഹത്തിൽ രണ്ടു പെണ്മക്കൾ ഉള്ള യമുന വിവാഹം കഴിച്ചിരിക്കുന്നത് അമേരിക്കൻ മലയാളി ആയ ദേവനെയാണ്. അദ്ദേഹത്തിന്റെയും രണ്ടാമത്തെ വിവാഹം ആണ്. ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവനെ വിവാഹം കഴിക്കുന്നത്. അമ്പതിൽ അധികം സീരിയലുകളിലും നാപ്പത്തിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുനയുടെ രണ്ടാം വിവാഹം ആണ് ഇത്.

സിനിമ സംവിധായകൻ ആയി എസ് പി മഹേഷ് ആണ് ആദ്യ ഭർത്താവ്. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം.

എന്നാൽ മക്കൾ തന്നെയാണ് രണ്ടാം വിവാഹത്തിന് തന്നെ നിർബന്ധിച്ചത് എന്നായിരുന്നു യമുന പറഞ്ഞത്. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്.

അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഹണിട്രാപ്പ് കാരി എന്ന പേരിൽ ഒരു പെൺകുട്ടി വാർത്തകളിൽ നിറഞ്ഞിരുന്നു. ആ പെൺകുട്ടിയോടൊപ്പം നടി യമുന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു എന്നും വാർത്തകൾ വന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് യമുന. തന്റെ യൂട്യൂബ് ചാനൽ വഴി ആണ് യമുന വെളിപ്പെടുത്തൽ നടത്തിയത്. വിശദീകരണം ഇങ്ങനെ..

ഒരു ഓൺലൈൻ മാധ്യമത്തിൽ തന്റെ പേര് മാത്രം പ്രത്യേകം പരാമർശിക്കപ്പെട്ടു. അപ്പോൾ അത് വായിക്കുന്ന വർക്കുള്ള സംശയം താൻ തന്നെ തീർക്കുന്നത് അല്ലേ നല്ലത്. താൻ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു എന്നത് സത്യം തന്നെ. ആ പെൺകുട്ടിയോടൊപ്പം ആണെന്നതും വാസ്തവം തന്നെയാണ്.

തന്റെ കടുത്ത ആരാധികയാണ് കുട്ടി. ഏതാണ്ട് രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പരിചയപ്പെടുന്നത്. ഫോണിലേക്ക് അറിയാത്ത ഒരു നമ്പറിൽ നിന്നും നിരന്തരം കോളുകൾ വരുമായിരുന്നു. അങ്ങനെ ഒരിക്കൽ എടുത്തുനോക്കി.

അപ്പോഴാണ് ഈ കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. സർക്കാർ ജോലിയുള്ള കുട്ടിയാണ്. ഭർത്താവും മകളും ഉണ്ട് നേരിട്ട് കാണണം ഫോട്ടോ എടുക്കണം എന്നൊക്കെ ഉള്ള ആഗ്രഹം പറഞ്ഞു. ഇഷ്ടപ്പെട്ട സീരിയലുകളുടെ പേരും പറഞ്ഞു.

ചില കുട്ടികൾ ഒക്കെ തന്നെ സ്ഥിരമായി കാണാൻ വരുന്ന സമയമായിരുന്നു അത്. പിന്നീട് കുട്ടി ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്തു. ഒരിക്കൽ താൻ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നു വന്നു സംസാരിച്ചു ഭക്ഷണമൊക്കെ കഴിച്ച് ആണ് പോയത്.

യമുന വീണ്ടും ഗർഭിണിയായോ; രണ്ടാം വിവാഹവും മൂന്നു മക്കളുടെ വിശേഷങ്ങളും പങ്കുവെച്ച് യമുനയും ദേവനും..!!

ഒരിക്കൽ ക്രൗൺ പ്ലാസയിൽ ഒരു പരിപാടി ഉണ്ടായിരുന്നു. സംഘാടകരെ ഒക്കെ കുട്ടിക്ക് നല്ല പരിചയമുണ്ട്. അവളും വന്നോട്ടെ എന്ന് തന്നോട് ചോദിച്ചു. അങ്ങനെയാണ് കൂടെ കൂടിയത്. സംഘാടകരോട് ചോദിച്ചിട്ട് തന്നെയാണ് അത്.

ആ ഹോട്ടലിൽ താമസിച്ചത് അങ്ങനെയാണ്. പരിപാടി കഴിഞ്ഞ് താൻ നേരെ പോയത് ഗുരുവായൂരിലേക്ക് ആണ്. അതിനുശേഷം പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.