നടി ശരണ്യ ശശി അന്തരിച്ചു; സ്നേഹ സീമയിൽ ഇനി ശരണ്യയുടെ പുഞ്ചിരിയില്ല..!!

9,151

വേദനകളുടെ ലോകത്തിൽ നിന്നും യാത്രയായി ശരണ്യ ശശി. ടെലിവിഷൻ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകതിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു ശരണ്യ ശശി.

അഭിനയ ലോകത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്രി ആണെന്ന് ശരണ്യ തെളിയിച്ചു എങ്കിൽ കൂടിയും ജീവിതത്തിൽ ട്യൂമർ എന്ന വില്ലൻ എത്തുന്നത്. 2012 ൽ ആയിരുന്നു ആദ്യമായി ശരണ്യക്ക് ട്യൂമർ വരുന്നത്.

ട്യൂമർ എന്ന വ്യാധിക്ക് മുന്നിൽ തളരില്ല എന്ന് ശരണ്യ തീരുമാനിച്ചപ്പോൾ സിനിമ പ്രവർത്തകർ ഒട്ടേറെ ആളുകൾ മനസറിഞ്ഞു കൂടെ നിന്നു. അതിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയത് സീമ ജി നായർ ആയിരുന്നു. ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ.

വാടക വീട്ടിൽ ആയിരുന്നു ശരണ്യക്ക് വേണ്ടി സീമ മുൻകൈ എടുത്തു വീട് വെച്ച് നൽകിയിരുന്നു.ഓരോ തവണ അസുഖം വരുമ്പോഴും അതെല്ലാം അതിജീവിക്കാൻ മനസ് കൊണ്ട് ചങ്കൂറ്റം നേടിയ ആൾ ആണ് ശരണ്യ.

എന്നാൽ ഓരോ തവണ അസുഖത്തെ വീഴ്ത്തുമ്പോഴും അതിനേക്കാൾ ശക്തമായി കാൻസർ തിരിച്ചു വരും. ഒന്നും രണ്ടും അല്ല.

തുടർച്ചയായി പതിനൊന്ന് വട്ടം ആണ് ശരണ്യ ശസ്ത്രക്രീയ നടത്തിയത്. കഴിഞ്ഞ പത്ത് വർഷമായി അർബുദത്തിന് ചികിത്സ നടത്തുന്ന ആൾ ആയിരുന്നു ശരണ്യ. ഇപ്പോൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആണ് ശരണ്യയുടെ വിയോഗം.