സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്..!!

79

അനാർക്കലി , അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകൻ സച്ചി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്. തൃശൂർ ജൂബിലി ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിൽ ആണ്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ടു സർജറികൾ നടത്തിയിരുന്നു. ആദ്യ സർജറി വിജയം ആയിരുന്നു എങ്കിൽ കൂടിയും രണ്ടാം സർജറിക്ക് അനസ്തേഷ്യ നൽകിയപ്പോൾ താരത്തിന് ഹൃദയാഘാതം ഉണ്ടാകുക ആയിരുന്നു.

തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. 2007 ൽ ചോക്കലേറ്റ് എന്ന ചിത്രത്തിൽ കൂടി ഇരട്ട സംവിധായകർ ആയി എത്തിയ സച്ചി – സേതു കൂട്ടുകെട്ട് ആയിരുന്നു. തുടർന്ന് റൺ ബേബി റൺ എന്ന മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ കൂടി ആണ് സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയത്.

തുടർന്ന് പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അനാർക്കലി , അയ്യപ്പനും കോശിയും എന്നി ചിത്രങ്ങളുടെ സംവിധായകൻ കൂടി ആണ് സച്ചി.