2002ൽ ഭർത്താവുമായി വേർപിരിഞ്ഞ രേവതിക്ക് കുഞ്ഞു ജനിക്കുന്നത് 2013ൽ; അച്ഛനാരാണ് എന്നുള്ള ചോദ്യത്തിന് രേവതി നൽകുന്ന മറുപടി ഇങ്ങനെ..!!

267,895

അഭിനയത്രി സംവിധായക എന്നി നിലയിൽ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ താരമാണ് രേവതി. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ രേവതി തമിഴ് , തെലുങ്ക് , മലയാളം , ഹിന്ദി എന്നി ഭാഷകളിൽ ഹിറ്റ് താരങ്ങൾക്കൊപ്പം അഭിനയ താരമാണ് രേവതി.

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം തേവർമകൻ എന്ന കമൽ ഹസൻ ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള ദേശിയ അവാർഡ് നേടിയ താരം 1986 ൽ ആണ് വിവാഹം കഴിക്കുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോൻ ആയിരുന്നു രേവതിയുടെ ഭർത്താവ്.

എന്നാൽ ഇരുവരും 2002 ൽ വേർപിരിഞ്ഞു എങ്കിൽ കൂടിയും നിയമപരമായ വേർപിരിയൽ ഉണ്ടായത് 2013 ൽ ആയിരുന്നു. തുടർന്ന് 2018 ൽ ആയിരുന്നു രേവതി ഏവരെയും ഞെട്ടിച്ചുകൊണ്ട് തനിക്ക് 5 വയസ്സ് ഉള്ള ഒരു മകൾ ഉണ്ട് എന്ന് വെളിപ്പെടിത്തിയത്. മാഹീ എന്ന കുഞ്ഞിന്റെ പേര്.

നിരവധി ആളുകൾ വിവാഹം കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു രേവതിക്ക് കുഞ്ഞുണ്ട് എന്ന് പറഞ്ഞതോടെ ആണ് കുട്ടിയുടെ അച്ഛൻ ആരാണെന്ന് ഉള്ള ചോദ്യം ഉന്നയിച്ചത്. താരം അതിന് നൽകിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു രേവതി ആദ്യം തീരുമാനിച്ചത്. പക്ഷേ അത് നടന്നില്ല.

ശേഷം ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചത്. ‘ഒരു കുഞ്ഞ് വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയപ്പോൾ നടന്നില്ല. നടന്നപ്പോൾ ഏറെ വൈകി പോയെന്നായിരുന്നു മുമ്പ് രേവതി പറഞ്ഞിട്ടുള്ളത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന സംശയങ്ങൾക്കെല്ലാം ചുട്ടമറുപടിയുമായിട്ടാണ് രേവതി രംഗത്ത് വന്നത്.

‘ഞാൻ കുഞ്ഞിനെ ദത്ത് എടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നും ഓക്കെയുള്ള സംസാരം ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ. തന്റെ ആഗ്രഹം നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചത്.

ജീവിതത്തിൽ അമ്മയാകുന്നതും അമ്മയായി അഭിനയിക്കുന്നതും രണ്ടും രണ്ടാണ്. മഹിയുടെ അമ്മയായത് എനിക്ക് ഒരു പുനർജ്ജന്മം പോലെയാണ്. ഒട്ടും എളുപ്പമല്ല അത്. എന്റെ റോൾ തന്നെ മാറ്റി മറിച്ചാണ് മഹിയുടെ ജനനം.’ മകളുടെ ഈ ലോകത്തേക്കുള്ള വരവ് എങ്ങനെയാണ് അവൾ സ്വീകരിക്കുക എന്നെനിക്ക് അറിയില്ല. അതെന്റെ സ്വാർത്ഥതയാണോ എന്നൊന്നും തനിക്ക് അറിയില്ല.

എങ്കിലും അവളോട് സത്യം പറയും. അവൾ വളർന്ന് വരുമ്പോൾ എനിക്ക് അവൾക്ക് കൊടുക്കാനുള്ള ഉത്തരം എനിക്ക് ലഭിക്കുമെന്നുമാണ് മുമ്പ് രേവതി പറഞ്ഞിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് കിടന്ന് ഉറങ്ങുമ്പോൾ അവൾ കൈ വച്ച് എന്നെ പരതി നോക്കും. എന്നിട്ട് എന്നെ കെട്ടിപിടിക്കും. അമ്മയെന്ന നിലയിൽ ഞാൻ ഏറെ സന്തോഷിക്കുന്ന നിമിഷമാണത്.

ഒറ്റയ്ക്ക് മകളെ വളര്ത്തുന്നതിന്റെ പ്രയാസങ്ങൾ ഇപ്പോഴണ്ട്. അവളുടെ കൂട്ടുകാർ അച്ഛനെവിടെ എന്ന് ചോദിക്കുമ്പോൾ അവൾ പറയുന്നത് എനിക്ക് ഡാഡി താത്ത ഉണ്ടെന്നാണ്. എന്റെ അച്ഛനെയാണ് അവൾ അങ്ങനെ വിളിക്കുന്നത്. എന്റെ അമ്മയും അച്ഛനും അനിയത്തിയും എനിക്കൊപ്പമുണ്ട്. മഹിയെ വളർത്താൻ അവരാണെനിക്ക് സപ്പോർട്ട് തരുന്നത്. അവരെല്ലാം മഹിയെ മകളെ പോലെയാണ് കാണുന്നതെന്നും പാരാന്റ് സർക്കിൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലൂടെ രേവതി സൂചിപ്പിക്കുന്നു.