സമാന്തയുമായി ലിപ് ലോക്ക് ചെയ്താൽ പണിപാളും; റാം ചരൺ കിസ് ചെയ്യാൻ മടിച്ചതിന് കാരണമിതാണ്..!!

3,127

തെലുങ്ക് സിനിമയിൽ വെറും നടൻ മാത്രമല്ല റാം ചരൺ. ഏറ്റവും മികച്ച നിർമ്മാതാക്കളിൽ ഒരാളും അതുപോലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളുമാണ് റാം ചരൺ. തെന്നിന്ത്യൻ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകൻ കൂടിയാണ് റാം ചരൺ.

മഗധീര എന്ന ചിത്രത്തിൽ തെന്നിന്ത്യ മുഴുവൻ ആരാധകർ ഉണ്ടാക്കിയ റാം ചരൺ പിന്നീട് വമ്പൻ വിജയങ്ങൾ കൊയ്തു. റച്ച , നായക് , തുടങ്ങി വമ്പൻ വിജയങ്ങളുടെ ഭാഗമായി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആറിൽ നായകൻ റാം ചരൺ ആണ്.

Samantha

ഇത്രയൊക്കെ വലിയ വിജയങ്ങൾ ഉണ്ടാകുമ്പോഴും നായികമാർക്കൊപ്പം പൂന്തുവിളയാടുമ്പോഴും ഗംഭീര ഡാൻസ് കളിക്കുമ്പോഴും എല്ലാം ചുംബന രംഗങ്ങൾ ചെയ്യുമ്പോൾ വല്ലാത്ത മടി കാണിക്കുന്ന ആൾ ആണ് റാം ചരൺ.

രണ്ട് വർഷങ്ങൾക്ക് മുന്നേ റാം ചരൺ നായകനായി എത്തിയ ചിത്രമാണ് രംഗസ്ഥലം. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ സംഭവം ആണ് ഇപ്പോൾ പുറത്തു വരുന്നത്. 2018 ൽ സുകുമാർ സംവിധാനം ചെയ്തു റാം ചരണിനൊപ്പം സാമന്ത പ്രധാന വേഷത്തിൽ എത്തിയ സിനിമ ആയിരുന്നു രംഗസ്ഥലം.

ചിത്രം ഹിറ്റാവുകയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ രാം ചരണിന്റെയും സാമന്തയുടെയും അഭിനയം പ്രശംസ നേടിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ സാമന്തയുമായി രാം ചരണിന് ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ രാം ചരൻ മടി കാണിക്കുകയായിരുന്നു.

രാം ചരണിന്റെ മടിക്ക് കാരണം രാംചരണിന്റെ ഭാര്യയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. രാം ചരണിന്റെ ഭാര്യയായ ഉപാസന കാമിനേനിയ്ക്ക് ഭർത്താവ് ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിനോട് വലിയ താൽപ്പര്യം ഇല്ലായിരുന്നു. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് രാം ചരൻ സാമന്തയുമായുള്ള ലിപ് ലോക്ക് രംഗങ്ങൾ ഒഴുവാക്കുകയായിരുന്നു.

മുഴുവൻ കണ്ടിട്ടും വികാരത്തിൽ മാറ്റമില്ല; അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; ക്ഷമ ചോദിച്ച് സാമന്ത..!!

തുടർന്ന് ക്യാമറ ട്രിക്കുകളിലൂടെയാണ് സാമന്തയും രാംചരണുമായുള്ള ചുംബന രംഗങ്ങൾ ചിത്രീകരിച്ചത് എന്നാണ് സംവിധായകൻ പറയുന്നത്. റാം ചരണിന്റെ ഭാര്യ ഉപാസന അപ്പോളോ ആശുപത്രിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ്. അപ്പോളോ ഹോസ്പിറ്റൽസിന്റെ സ്ഥാപകൻ പ്രതാപ് സി റെഡ്ഢിയുടെ കൊച്ചുമോൾ ആണ് ഉപാസന.