വിവാഹം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു; പക്ഷെ ഞങ്ങൾക്കൊപ്പം ഒരു ഗാങ് തന്നെ ഉണ്ടായിരുന്നു; ഭ്രമണം സീരിയലിലെ നായിക വിവാഹത്തെ കുറിച്ച്..!!

171

ലോക്ക് ഡൌൺ സമയത്ത് നിരവധി താരവിവാഹങ്ങൾ ആണ് നമ്മുടെ കേരളത്തിൽ നടന്നത്. അതിൽ ഒന്നാണ് മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയൽ ആയിരുന്നു ഭ്രമണത്തിലെ നായികാ സ്വാതി നിത്യനന്ദിന്റെ വിവാഹം. ഏറെ കാലം പ്രണയത്തിൽ ആയിരുന്നു ഭ്രമണം സീരിയലിന്റെ ക്യാമറ ചലിപ്പിച്ച പ്രതീഷ് നെന്മാറയെ ആയിരുന്നു സ്വാതി വിവാഹം കഴിച്ചത്. രണ്ടര വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു തങ്ങളുടെ വിവാഹം എന്ന് സ്വാതി ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മൂന്നര വർഷങ്ങൾക്ക് മുന്നേ ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിന് വന്നപ്പോൾ ആണ് താൻ ആദ്യമായി പ്രതീഷിനെ കാണുന്നത്‌ എന്ന് സ്വാതി പറയുന്നു. അന്ന് ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ പിന്നീട് ഭ്രമണം സീരിയൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഞങ്ങൾ ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു. തുടർന്ന് ഷൂട്ടിംഗ് തുടങ്ങി രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ഒരു ഫോൺ കാൾ അങ്ങോട്ട് പോകുകയാണ്. എന്നാൽ അപ്പോൾ അവിടെ നിന്നും ലഭിച്ചത് നല്ലൊരു ഉപദേശം മാത്രം ആയിരുന്നു. തുടർന്ന് ആ വിളി അങ്ങനെ തുടരുക ആയിരുന്നു. എങ്ങനെ എപ്പോഴോ അത് പ്രണയം ആയി മാറുക ആയിരുന്നു. ആറു മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞു എങ്കിൽ കൂടിയും അവർ ഒരു സാധാരണ ഇഷ്ടം മാത്രം ആണെന്ന് ആണ് കരുതിയത്.

എന്നാൽ ഞങ്ങളുടെ ബന്ധം ദൃഢമാണ് എന്ന് അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നങ്ങൾ ആയി. എന്നാൽ അപ്പോൾ ആണ് കൂടുതൽ ശക്തി പ്രാപിച്ചത്. എന്നാൽ വിവാഹത്തെ കുറിച്ച് 3 മാസങ്ങൾക്ക് മുന്നേ വിവാഹം തങ്ങൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ കൊറോണ വന്നതോടെ എല്ലാം തകിടം മറിഞ്ഞു. രണ്ടു വർഷവും 4 മാസവും ആയിരുന്നു തങ്ങളുടെ പ്രണയം. പിന്നെയും രണ്ടു മാസം കൂടി വിവാഹം വീണ്ടു. പിന്നീട് മെയ് 29 നു വിവാഹം തീരുമാനിച്ചു. വേറെ ഒരു വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ പേരൻസ് തന്നെ ആണ് കൊണ്ട് വിട്ടത്. തുടർന്ന് അവിടെ നിന്നും 20 മിനിറ്റ് കൊണ്ട് അമ്പലത്തിലേക്ക് അമ്പലത്തിൽ എത്തി 10 മിനിറ്റ് കൊണ്ട് കാര്യം കഴിഞ്ഞു.

വിവാഹം കഴിഞ്ഞു നേരെ പോയത് കൊച്ചിയിലേക്ക് ആയിരുന്നു എന്നാൽ അതൊരു ഒളിച്ചോട്ടം എന്നൊന്നും പറയാൻ കഴിയില്ല. ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്‌റ്റേഷൻ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേർന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. അതൊരു ഫോർമാലിറ്റിയാണല്ലോ അതിനായി പോലീസ് സ്‌റ്റേഷനിൽ നിന്നും വിളിച്ചിരുന്നു.

പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങൾക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്നും വിളിച്ചപ്പോൾ അടുത്തുള്ള സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ഇതിനിടയിൽ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്‌നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുന്നു. ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് കുടുംബം.