എന്നും കൂടെ ഉണ്ടാവും എന്ന് കരുതി; പതിനെട്ടാം വയസ്സിലെ പ്രണയ തകർച്ചയെ കുറിച്ച് നിത്യ മേനോൻ..!!

433

ബാല താരമായി അഭിനയ ലോകത്തിൽ എത്തിയ താരം തുടർന്ന് കന്നഡ ചിത്രത്തിൽ കൂടി സഹ താരമായി എത്തിയെങ്കിലും കൂടി മോഹൻലാൽ ചിത്രം ആകാശഗോപുരത്തിൽ കൂടിയാണ് താരം നായിക പദവിയിലേക്ക് ഉയർന്നത്. മലയാളത്തിൽ ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത നിത്യ മേനോൻ തുടർന്ന് തമിഴ് തെലുങ്ക് ഭാഷകളിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു.

തെന്നിന്ത്യൻ ഭാഷ ചിത്രങ്ങൾ കടന്നു മിഷൻ മംഗൾ എന്ന ചിത്രത്തിൽ കൂടി ബോളിവുഡിലും നിത്യ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. എന്നാൽ നായികയായ തുടക്ക കാലത്തിൽ താരത്തിന് ഉണ്ടായ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ വാർത്ത ആകുന്നത്. ഗോസിപ്പുകൾ എന്നത് സിനിമ ലോകത്തിലെ സ്ഥിരം വിഷയം ആണെങ്കിൽ കൂടിയും തന്റെ പ്രണയ വാർത്തകളെ കുറിച്ച് താരം ഒരിക്കൽ പ്രതികരണം നടത്തിയത് ഇങ്ങനെ ആയിരുന്നു.

” എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു പ്രായവും പക്വതയും ആകുന്നതിന് മുൻപ്. 18 ആം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും ഒപ്പം എന്നും ഉണ്ടാവും എന്ന് കരുതി. എന്നാൽ പൊരിത്തക്കേടുകൾ വന്നപ്പോൾ ആ ബന്ധം അവസാനിച്ചു. എന്നാൽ ഇപ്പോൾ വിവാഹ മോഹങ്ങൾ ഒന്നും ഇല്ല. അനുയോജ്യമല്ലാത്ത ഒരാളുടെ കൂടി ജീവിച്ചു തീർക്കാൻ ഉള്ളതല്ല തന്റെ ജീവിതം.

ശരിക്കും മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കണം. ഇന്നലെ ആ പുരുഷനും ഒത്തുള്ള ജീവിതം സന്തോഷം ആകുക ഉള്ളൂ. പൊരുത്തം ഇല്ലാത്ത ഒരാൾക്ക് ഒപ്പം ഉള്ള ജീവിതത്തേക്കാൾ നല്ലത് വിവാഹം കഴിക്കാതെ ഇരിക്കുന്നത് ആണ്. ഒരാളെ ഞാൻ പ്രണയിച്ചിരുന്നു. എന്നാൽ അത് ആരാണ് എന്ന് വെളിപ്പെടുത്തേണ്ട അവസരം അല്ല ഇത്. ഓരോ സിനിമയിൽ അഭിനയിച്ചു കഴിയുമ്പോഴും നായകന്മാർക്ക് ഒപ്പം ഗോസിപ്പുകൾ കേൾക്കുന്നു. അത് തന്നെ അസ്വസ്ഥ ആക്കാറുണ്ട്” എന്നും നിത്യ മേനോൻ പറയുന്നു.