മണിയൻപിള്ള രാജുവിന്റെ മകൻ റോക്കറ്റ് വിട്ടെന്ന് എഴുതുമോ; നിരഞ്ജ് ചോദിക്കുന്നു..!!

76

മണിയൻപിള്ള രാജുവിന്റെ മകൻ പോലീസ് കസ്റ്റഡിയിൽ എന്ന വാർത്തയുടെ സത്യാവസ്ഥ പറഞ്ഞു ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് നിരഞ്ജ്. സാമൂഹിക മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങൾ ആയി മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് പോലീസ് കസ്റ്റഡിയിൽ എന്ന വ്യാജ വാർത്ത എത്തിയത്.

നാലു വർഷങ്ങൾക്ക് മുന്നേ പോലീസ് പെറ്റിയടിച്ച് എന്നുള്ള കാര്യം അഭിമുഖത്തിൽ പറഞ്ഞത് ആണ് വാർത്ത ആണ് വളച്ചൊടിച്ച് ഇത്തരത്തിൽ ആക്കിയത് എന്ന് നിരഞ്ജ് പറയുന്നു. ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിൽ കൂടി 2013 ൽ ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ബോബി , ഡ്രാമ , ഫൈനൽസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് എതിരെ വന്ന വാർത്തയെ കുറിച്ച് നിരഞ്ജ് പ്രതികരണം നടത്തിയത് ഇങ്ങനെ ആയിരുന്നു…

“ഞാൻ പൊലീസ് കസ്റ്റഡിയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018 ൽ ഒരു പെറ്റി അടിച്ചതിനെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ.

ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് ഇവരൊക്കെ​ എഴുതുമോ എന്തോ? നിരഞ്ജ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.