നയൻതാരയുടെ വിവാഹം കഴിഞ്ഞു; സിന്ദൂരം ചാർത്തി ഭർത്താവ് വിഗ്നേഷ് ശിവനൊപ്പം ക്ഷേത്ര ദർശനത്തിനെത്തി ലേഡി സൂപ്പർസ്റ്റാർ..!!

182

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ താരമാണ് നയൻ‌താര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് തമിഴിൽ എത്തിയതോടെ ആയിരുന്നു.

ഇപ്പോൾ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന താരം വിവാഹം കഴിച്ചു എന്നുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഏറെ കാലങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവനും നയൻതാരയും തമ്മിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിഞ്ഞു എന്ന് റിപ്പോർട്ട് ചെയ്യുന്നു.

വിഘ്‌നേശ് ശിവനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു നെറ്റിയിൽ സിന്ദൂരം ചാർത്തിയുള്ള നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ ആണ് വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകൾ എത്തുന്നത്. അഭിമുഖങ്ങളിൽ അധികം പ്രത്യക്ഷപ്പെട്ടത് ആൾ ആണ് നയൻ‌താര.

എന്നാൽ ഈ അടുത്ത കാലത്തിൽ നൽകിയ അഭിമുഖത്തിൽ താരം തന്റെ അഭിനയ മോഹങ്ങളേ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു. നെറ്റിയിൽ സിന്ദൂരം ചാർത്തി ചുരിദാർ ധരിച്ചു സിമ്പിൾ വേഷത്തിൽ വിഘ്‌നേശ് ശിവനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുന്ന വീഡിയോ ആണ് നയൻതാരയുടെ ഫാൻസ്‌ പേജ് വഴി എത്തിയത്.

ഇ അടുത്ത് മകം തൊഴാൻ വിഘ്‌നേശ് ശിവനൊപ്പം ചോറ്റാനിക്കരയിൽ നയൻ‌താര എത്തിയിരുന്നു. എന്നാൽ അപ്പോൾ നെറ്റിൽ സിന്ദൂരം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ ഉണ്ടെന്നും വിവാഹം യഥാർത്ഥത്തിൽ കഴിഞ്ഞോ എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ നയന്ത്രയോ വിഘ്‌നേശ് ശിവനോ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ