മോഹൻലാലും മമ്മൂട്ടിയും പ്രതിഫലം വാങ്ങിയില്ല; കണക്ക് പറഞ്ഞു പണം വാങ്ങിയത് മുകേഷ് മാത്രം; കാരുണ്യ പ്രവർത്തിക്കും ഇങ്ങനെയൊക്കെ ചെയ്യുമോ..!!

2,128

കേരളത്തിൽ വിവാദ നായകനായി മാറിക്കഴിഞ്ഞു നടനും രാഷ്ട്രീയ പ്രവർത്തകനുമായ മുകേഷ്. രണ്ടു വിവാഹങ്ങൾ രണ്ടും പരാജയം. എംഎൽഎ ആയ ശേഷം സഹായങ്ങൾ വിളിച്ചു ചോദിക്കുന്നവരോട് മോശമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ അടക്കം പുറത്തു വരുന്നു. മുകേഷ് ആദ്യ വിവാഹം കഴിക്കുന്നത് വിവാഹ മോചിതയായ സരിതയെ 1987 ൽ ആയിരുന്നു.

ഇരുവരും കുടുംബ ജീവിതം 2007 വരെ മുന്നോട്ട് കൊണ്ട് പോയി. തുടർന്ന് സരിത വിവാഹ മോചന ഹർജി നൽകുകയും തുടർന്ന് 2011 ഇരുവരും വേർപിരിയുകയും ആയിരുന്നു. എന്നാൽ ഇതുവരെയും തനിക്ക് വിവാഹ മോചനം തന്നട്ടില്ല എന്നാണ് സരിത പറയുന്നത്. തുടർന്ന് നർത്തകി ആയ മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുന്നത്.

2013 ആയിരുന്നു ഈ വിവാഹം. ഈ ബന്ധം ഇപ്പോൾ മേതിൽ ദേവിക അവസാനിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചന വാർത്തയിൽ ഇതുവരെയും മുകേഷ് ഒന്നും തന്നെ പ്രതികരണം നടത്തിയതുമില്ല. തന്റെ സ്വകാര്യ കാര്യങ്ങൾ സമൂഹത്തിന് മുന്നിൽ പറയേണ്ട ആവശ്യം ഇല്ല എന്നാണ് മുകേഷ് പക്ഷം.

വിവാദങ്ങൾ കുമിഞ്ഞു കൂടുന്നതോടെ പലപ്പോഴും മുകേഷിനെ ഫോണിൽ പോലും കിട്ടുന്നില്ല എന്നാണ് അറിയുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും കഴിവ് പുലർത്തിയ മുകേഷ് ജീവിതത്തിൽ പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തിൽ ദാരുണ പരാജയം ആയി മാറി. ആദ്യ വിവാഹത്തിൽ രണ്ടു ആൺമക്കൾ ആണ് മുകേഷിന് ഉള്ളത്. ഇവരെ നോക്കുന്നത് മുൻ ഭാര്യ സരിതയാണ്.

എന്നാൽ നിർധനരായ രോഗികൾക്ക് വേണ്ടി കേരള സർക്കാർ പുറത്തിറക്കുന്ന ലോട്ടറി ആണ് കാരുണ്യ ലോട്ടറി. ഇതിൽ മോഹൻലാൽ , മമ്മൂട്ടി , ഇന്നസെന്റ് , പ്രിയദർശൻ , പൃഥ്വിരാജ് , എം ജി ശ്രീകുമാർ , സൂരാജ് വെഞ്ഞാറമൂട് , കെ എസ് ചിത്ര , ദിലീപ് , കാവ്യാ മാധവൻ അങ്ങനെ നിരവധി താരങ്ങൾ പരസ്യത്തിന്റെയും പ്രൊമോഷന്റെയും ഭാഗമായി പങ്കുടുത്തിട്ടുണ്ട്. മുകേഷും ഇതിന്റെ ഭാഗമായി നിന്നിട്ടുണ്ട്.

മമ്മൂട്ടി മോഹൻലാൽ അടക്കം ഉള്ള ആളുകൾ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കാരുണ്യ പ്രവർത്തനം ആയി ചെയ്ത പ്രവർത്തിക്കു ആണ് മുകേഷ് 6 ലക്ഷം രൂപ പ്രതിഫലം വാങ്ങിയത്. രാഷ്ട്രീയ പ്രവർത്തകൻ സന്ദീപ് വാചസ്പതി ആണ് ഈ വിവരം തന്റെ സോവിയൽ മീഡിയ പേജ് വഴി പുറത്തു വിട്ടത്.

അന്തസ് വില കൊടുത്തു വാങ്ങാൻ പറ്റില്ല. അത് ജന്മനാ ഉണ്ടാകണം എന്നും കുറിപ്പിൽ പറയുന്നു. 2013 ലെ പോസ്റ്റ് ആണ് വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ നേരത്തെ താൻ നിരപരാധി ആണെന്ന് മുകേഷ് പറഞ്ഞിട്ടുണ്ട്. എന്നാൽ വിവാദങ്ങൾ കൂടിയതോടെ ആണ് പഴയ കാര്യങ്ങൾ വീണ്ടും കുത്തി പൊക്കുന്നത്.