എന്റെ വിവാഹത്തെ സംബന്ധിച്ചുള്ള വാർത്തകൾ കെട്ടിച്ചമച്ചത്; കള്ളക്കഥകൾ പ്രചരിപ്പിക്കരുത്; രോക്ഷാകുലയായി മൃദുല വിജയ്..!!

890

അങ്ങനെ ഏറെ കൊട്ടിഘോഷിച്ചു തന്നെ യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. സിനിമ താരങ്ങൾക്ക് പോലും ലഭിക്കാത്ത വാർത്ത പ്രാധാന്യം ആണ് ഇപ്പോൾ സീരിയൽ താരങ്ങൾക്ക്.

കാരണം ആരാധകർ കൂടുതലും സീരിയൽ താരങ്ങൾക്ക് തന്നെ. താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയില്ല എങ്കിൽ കൂടിയും കഥാപാത്രങ്ങൾ നോക്കി എല്ലാവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. എന്നാൽ കാലം മാറിയതോടെ സിനിമ താരങ്ങളേക്കാൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയൽ താരങ്ങൾ ആണ്.

2015 മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് തിരുവനന്തപുരം സ്വദേശികൂടിയായ മൃദുല വിജയ്‌. വിജയകുമാറിന്റെയും റാണിയുടേയും രണ്ടു പെൺമക്കളിൽ ഒരാൾ ആണ് മൃദുല , മറ്റൊരാൾ പാർവതി.

യുവ കൃഷ്ണക്ക് രണ്ടു സഹോദരിമാർ ആണ് ഉള്ളത്. സംഗീത നൃത്ത അദ്ധ്യാപികയാണ് അമ്മ കൃഷ്ണ വേണി. നന്ദിനി , നദിത എന്നിവരാണ് സഹോദരിമാർ. യുവ കൃഷ്ണയും മൃദുലയും വിവാഹം കഴിച്ചിരിക്കുകയാണ്. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല.

രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയും. യുവയുടേയും മൃദുലയുടേയും ഒരു കോമൻ സുഹൃത്ത് ആയ സീരിയൽ താരം രേഖ വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞതോടെ വിവാദ പ്രസ്താവന നടത്തുകയാണ് രേഖ രതീഷ്.

തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറയുന്നത്. എന്നാൽ ഇത്തരത്തിൽ തങ്ങളുടെ വിവാഹവുമായി ബദ്ധപ്പെട്ട് വരുന്ന ഗോസിപ്പുകൾ വെറും കെട്ടിച്ചമച്ച് ഉണ്ടാക്കിയത് ആണെന്ന് ആണ് ഇപ്പോൾ മൃദുല പറയുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ..

പ്രിയ കൂട്ടുകാരെ… ഇതുവരെ ഞങ്ങളെ സംബന്ധിച്ചോ ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ചോ സോഷ്യൽ മീഡിയയിലും അല്ലാതെയും വരുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണെന്നും ഇതിന്റെ പുറകെ പോകാനും ഇതിലെ ഗോസ്സിപ്പുകളുടെ പുറകെ പോകാനും തങ്ങൾക്ക് ഇപ്പോൾ നേരമില്ല.

വെറുപ്പുള്ളവർ ഇങ്ങനെ വെറുപ്പിച്ചുകൊണ്ടേ ഇരിക്കും ഞങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും. ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിൽ ഭർത്താവ് യുവയെ ടാഗ് ചെയ്തിട്ടും ഉണ്ട്.