സിനിമയിൽ തുടരണമെങ്കിൽ പല വിട്ടുവീഴ്ചകളും ചെയ്യണമായിരുന്നു; തനിക്ക് സംഭവിച്ചത്; മിത്ര കുര്യൻ പറയുന്നു..!!

13,539

സൂര്യൻ സട്ട കൊല്ലൂരി എന്ന തമിഴ് ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് മിത്ര കുര്യൻ. ഗുലുമാൽ , ബോഡി ഗാർഡ് തുടങ്ങിയ ചിത്രങ്ങളിൽ കൂടി ആണ് മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. കൊച്ചി സ്വദേശിയായ താരത്തിനെ കണ്ടെത്തുന്നത് സംവിധായകൻ സിദ്ധിഖാണ്.

സിദ്ധിഖിന്റെ തമിഴ് ചിത്രം സാധു മിരണ്ടലിൽ കൂടി ആണ് മിത്ര അഭിനയ ലോകത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും ഒപ്പം ആണ് മിത്ര എത്തിയത്. സിദ്ധിഖ് ചിത്രം ബോഡി ഗാർഡിൽ രണ്ടാം നായിക ആയി മലയാളത്തിലും തമിഴിലും താരമെത്തി. 2015 ൽ ആണ് താരം വിവാഹം കഴിക്കുന്നത്.

മോഹൻലാലിനൊപ്പം ലേഡീസ് ആൻഡ് ജന്റിൽമെൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത് താരം ആണ്. വിവാഹ ശേഷം താരം അഭിനയ ലോകത്തിൽ നിന്നും മാറി നിൽക്കുകയാണ്. രാമരാവണൻ നോട്ട് ഔട്ട്‌ ഉലകം ചുറ്റും വാലിബൻ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തിയെങ്കിലും എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങി.

കഴിവുള്ള താരമായിരുന്നിട്ടും സഹനടി റോളുകളിലേക്ക് മാത്രമാണ് മിത്രയെ സംവിധായകർ കാസ്റ്റ് ചെയ്തിരുന്നത്. നായികയുടെ നിഴലിൽ അഭിനയിക്കേണ്ടി വന്ന മിത്ര മലയാളത്തിലും തമിഴിലുമായി ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. സഹനടി എന്ന പരിവേഷം കാരണം താരത്തിന് സിനിമയിൽ സജീവമാകുവാൻ സാധിച്ചില്ല .

2015 ൽ വില്ല്യം ഫ്രാൻസിസിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും പൂർണമായും താരം മാറി നിൽക്കുകയായിരുന്നു. മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയുടെ അകന്ന ബന്ധുകൂടിയായ മിത്ര നയൻതാരയ്ക്ക് ഒപ്പം തന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും താരത്തിന് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല.

അതിന് കാരണമായി മിത്ര പറയുന്നത് സിനിമ ലോകത്ത് തുടരണമെങ്കിൽ പല വിട്ട് വീഴ്ചകൾക്കും തയ്യാറാവണമായിരുന്നു. എന്നാൽ തനിക്ക് അത്തരം വിട്ടു വീഴുകളോട് താല്പര്യം ഇല്ലാത്തതിനാൽ കിട്ടിയ വേഷങ്ങൾ മാത്രം ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ പിടിച്ച് നിൽക്കാൻ തനിക്ക് പറ്റിയില്ലെന്നും താരം പറയുന്നു.