ജീവിക്കാൻ വേറെ മാർഗങ്ങളില്ല; സംഘടനയും സർക്കാരും തങ്ങളെ പോലെയുള്ളവരെ തിരിഞ്ഞു നോക്കുന്നില്ല; മഞ്ജു സതീഷ് പറയുന്നു..!!

387

സൂപ്പർ താരങ്ങളും മലയാള സിനിമയിലെ നായിക നായക നടന്മാരും ലോക്ക് ഡൌൺ ആഘോഷിക്കുകയും ലോക്ക് ഡൌൺ ചലഞ്ചുകൾ നടത്തി സോഷ്യൽ മീഡിയയിൽ ആറാടുമ്പോൾ ഒരു വിഭാഗം സിനിമ പ്രവർത്തകർ സഹ നാടിനടന്മാർ ദുരിതത്തിൽ ആണ്. ഇത്തരത്തിൽ താൻ അനുഭവിക്കുന്ന ദുരിതങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമ സീരിയൽ നടിയായ മഞ്ജു സതീഷ്.

കഴിഞ്ഞ നാല് മാസങ്ങൾ ആയി സിനിമയോ സീരിയലോ ഒന്നും നടക്കാത്തത് കൊണ്ട് വരുമാന മാർഗങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് താരം പറയുന്നു. സിനിമ താരം എന്ന് ഉള്ള പേരുള്ളത് കൊണ്ട് തന്നെ സർക്കാർ തങ്ങൾക്ക് സഹായങ്ങൾ ഒന്നും നൽകുന്നില്ല എന്നും ഇത്രയേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടും തനിക്ക് അമ്മ സംഘടനാ അടക്കം സഹായങ്ങൾ ഒന്നും നൽകുന്നില്ല എന്നും മഞ്ജു കണ്ണുകൾ നിറഞ്ഞു പറയുന്നു. അമ്മ സംഘടനയിൽ നിന്നും തനിക്ക് യാതൊരു സഹായവും ലഭിച്ചില്ല.

സിനിമകളെ കുറിച്ചുള്ള ചർച്ചകൾക്ക് ഇടയിൽ പ്രധാന്യം അർഹിക്കുന്ന ചിലരുടെ കാര്യങ്ങൾ വിട്ടുകളയുകയാണെന്നും താരം പറയുന്നു. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട്. മറ്റൊരു ജോലിക്കും പോവാൻ കഴിയാതെ കഷ്ടപ്പെടുന്നവരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മഞ്ജു സതീഷ് ആരോപിച്ചു. സിനിമാക്കാർ എന്ന പേരുള്ളതുകൊണ്ട് സർക്കാർ തങ്ങളെയും തിരിഞ്ഞ് നോക്കുന്നില്ല.

മഞ്ജുവിന്റെ ഭർത്താവും സിനിമേഖലയിൽ തന്നെയാണ് രണ്ടാൾക്കും ഇപ്പോൾ വരുമാനമില്ല തനിക്ക് ഇപ്പോൾ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ക് ഡൗണ് വന്നപ്പോൾ അതും നിന്നു. ഓംശാന്തി ഓശാനയിൽ അഭിനയിച്ചപ്പോൾ എല്ലാവരും പറഞ്ഞു തലവര മാറുന്നു പക്ഷെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ആളുകൾ അവസരം തന്നാൽ മാത്രമല്ലേ അഭിനയിക്കാൻ കഴിയൂ എന്നും നല്ല അവസരങ്ങൾ വന്നാലും പാര വെക്കാൻ നിരവധി ആൾക്കാറുണ്ട്. അല്ലെങ്കിൽ മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച് ഒരു ദിവസത്തെ പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യും എന്നും താരം തുറന്നു പറയുന്നു.