നിന്നോട് ആരാ പറഞ്ഞത് അവർക്ക് വെള്ളം കൊടുക്കാൻ, വേദിയിൽ സുരക്ഷാ ഭടനെ ചീത്തവിളിച്ച് ഇളയരാജ; കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും രക്ഷയില്ലാതെ ജീവനക്കാർ..!!

80

തന്റെ പാട്ടുകൾ തന്നോട് അനുവാദം ഇല്ലാതെ സ്റ്റേജിൽ പാടിയ ഗായകർക്ക് എതിരെ കേസ് നൽകി ആൾ ആണ് ഇളയരാജ. പാട്ടിനെയും ഗാനമേളയുടെയും മാത്രമല്ല കാര്യങ്ങൾ എന്തായാലും കാണിശ സ്വഭാവം ഉള്ളയാൾ ആണ് ഇളയരാജ.

ഇപ്പോഴിതാ ഒരു സംഗീത വിരുന്നിന് ഇടയിൽ ഗായകർക്ക് വെള്ളം നൽകിയതിന്റെ പേരിൽ സുരക്ഷാ ഭടന്മാരെ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരിക്കുകയാണ് ഇളയരാജ.

സംഗീത വിരുന്നിന് എത്തിയ ഗായകർക്കും മറ്റും വെള്ളം നൽകിയ സെക്യൂരിറ്റി ജീവനക്കാരനോട് നിന്നോട് ആരാണ് ഇവർക്ക് വെള്ളം കൊടുക്കാൻ പറഞ്ഞത് എന്നാണ് ഇളയരാജ മൈക്കിൽ കൂടി ചോദിച്ചത്, തുടർന്ന് തങ്ങളുടെ ജോലിഭാഗം മാത്രമാണ് ഇതെന്ന് ജീവനക്കാർ പറഞ്ഞു എങ്കിലും മൈക്കിൽ കൂടി മാപ്പ് പറയിപ്പിച്ചു തുടർന്ന് ഇളയരാജയുടെ കാലും വരെ പിടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സംഗീത പരിപാടി തുടർന്നത്.