അന്ന് ദുൽഖറിനൊപ്പം നടത്തിയ റേസിങ്ങിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു; എം സി റോഡ് വഴി പാലാ പോയ സംഭവം ഇങ്ങനെ..!!

76

കുറച്ചു നാളുകൾക്കു മുന്നേ ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ കാറുകളിൽ നടത്തിയ യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും അന്ന് ഇരുവരും നടത്തിയത് അമിത വേഗത്തിൽ ഉള്ള മത്സരം ആയിരുന്നു എന്നും പിന്നീട് വിവാദം ഉണ്ടായതോടെ മോട്ടോർ വാഹന വിഭാഗം ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയും ഇരുവർക്കും ക്ലീൻ ചീട്ട് നൽകുകയും ചെയ്തിരുന്നു.

ദുൽഖർ തന്റെ പോർഷെയിലും പൃഥ്വിരാജ് തന്റെ ലബോർഗിനിയിലും ആണ് എം സി റോഡ് വഴി പാലയിലേക്ക് യാത്ര നടത്തിയത്. അന്ന് ആരാധകർ പകർത്തി പ്രചരിപ്പിച്ച വീഡിയോ മൂലം പുലി വാല് പിടിച്ച പൃഥ്വിരാജ് ഇപ്പോൾ ആ സംഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ഞാനും ചാലുവും ( ദുൽഖർ ) എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലിൽ ഷൂട്ട് ചെയ്തത്. വേഗം കൂടുതലായിരുന്നോ എന്ന് ആർ.ടി.ഓഫീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അമിത വേഗത്തിൽ അല്ലായിരുന്നു എന്നും ഞങ്ങൾ നല്ല കുട്ടികളായാണ് പോയതെന്നും അവർക്ക് പരിശോധനയിൽ മനസിലായി.

നടൻ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങൾ സഹിതം ഇക്കാര്യം പൃഥ്വിയോട് ചോദിച്ചത്. ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ എന്ന പൃഥ്വിരാജിന്‍റെ തമാശ രൂപേണയുള്ള ചോദ്യത്തിന് അതേ നാണയത്തിലായിരുന്നു സുരാജിന്‍റെ മറുപടി. ‘ലാലേട്ടന് ലെഫ്റ്റനന്‍റ് കേണൽ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസൻസ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദവി ലഭിച്ചു എന്നാണ് സുരാജ് പറഞ്ഞത്.