എന്തും ചെയ്യാൻ തയ്യാറായിട്ടും സിനിമയിൽ ഉയർച്ച ഉണ്ടായിട്ടില്ല; വേദനയോടെ ദീപ്തി സതി..!!

208

തെലുങ്കിലും കന്നടയിലും സിനിമകൾ ചെയ്ത താരം ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കൂടി ആണ് മലയാളത്തിൽ എത്തുന്നത്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറയിൽ വരെ നല്ല വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും വലിയ ശ്രദ്ധ നേടാൻ കഴിയില്ല എന്നുള്ളതാണ് സത്യം. സോളോ എന്ന ചിത്രത്തിൽ കൂടി ദുൽഖറിന്റെ നായികയായ ദീപ്തി ലവകുശ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമ എന്ന തനിക്ക് ആവേശവും അത്യാഗ്രഹവും ആണെന്ന് ദീപ്തി സതി പറയുന്നു. അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്ന് പറയുന്ന താരം ഹോട്ട് ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ എന്നും കൊതിപ്പിക്കാറുണ്ട്.

ഏറെ വിമർശനം കേട്ടിരുന്നു മറാത്തി ചിത്രത്തിന് വേണ്ടി ബിക്കിനിയിൽ എത്തിയ ദീപ്തി സതി. എന്തൊക്കെ ചെയ്തു എങ്കിൽ കൂടിയും തനിക്ക് സിനിമയിൽ വിചാരിച്ചതുപോലെ ഉയർച്ച ഉണ്ടായില്ലെന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് താരം. തനിക്ക് സിനിമാമേഖലയിൽ അത്യാഗ്രഹം ഉണ്ടെന്നും അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. തന്റെ സിനിമ ഇറങ്ങി തിയേറ്ററിൽ എത്തുമ്പോൾ തനിക്കു ലഭിച്ച വേഷം കുറച്ചു കൂടി മെച്ചപ്പെടുത്തേണ്ടത് ഉണ്ടെന്ന തോന്നൽ എപ്പോഴും തനിക്കു ഉണ്ടാകാറുണ്ടെന്നും എത്ര സിനിമകൾ ചെയ്താലും ഇനിയും ചെയ്യണമെന്ന ആഗ്രഹമാണ് തനിക്കന്നും ദീപ്തി പറയുന്നു.

മുടി മുറിച്ചു ബൈക്ക് ഓടിക്കുന്ന കഥാപാത്രങ്ങൾ ഒരുപാട് തന്നെ തേടി വരുന്നുണ്ട് നീനയിലെ പോലെ അതെ വേഷം തനിക്കു ചെയ്യാൻ ഒക്കാത്തത്കൊണ്ട് എല്ലാം വേണ്ടന്ന് വെക്കുന്നു എന്നാൽ സിനിമയിൽ വ്യക്തികൾ ഇല്ല വേഷങ്ങളെ ഉള്ളുവെന്നും അതിൽ ശാരിരിക മാറ്റം വരുത്താനും ഏത് ഡ്രസ്‌ ഇടാനും തനിക്കു ഒരു മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു.