രാവിലെ പൂജ കഴിഞ്ഞപ്പോഴാണ് ഈ അത്ഭുതം കണ്ടത്; ചിത്രവുമായി അഞ്ജു അരവിന്ദ്..!!

28

സിനിമയിലും സീരിയലിലും സജീവമായ താരം ആണ് അഞ്ജു അരവിന്ദ്. സിനിമയിലും സീരിയലിലും സജീവം ആകുന്നതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവം ഉള്ള താരം ആണ് അഞ്ജു അരവിന്ദ്. വീട്ടിൽ പൂജ ചെയ്തപ്പോൾ ഉണ്ടായ അത്ഭുതമാണ് താരം ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത് തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട് ആയി. പിന്നേം കുറേനേരം ഭാഗവന്റെ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി എന്തൊരു വൈബ് ആണ് അല്ലേ നമ്മളിൽ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം’. നടി കുറിച്ചു.

തിരി തിരിതെളിയിക്കുമ്പോൾ ഹാർട്ട് ഷെയിപ്പ് ആകുന്നതും ചന്ദ്രക്കല ആകുന്നതും ഒക്കെ താരം പങ്കു വെച്ചിരുന്നു. വർഷങ്ങളായി താൻ തിരി തെളിയിച്ചു പ്രാർത്ഥിക്കുമെങ്കിൽ കൂടിയും ഇങ്ങനെ ഒരു സംഭവം ആദ്യമായി ആണ് ഉണ്ടാക്കുന്നത് എന്നാണ് താരം പറയുന്നത്.