രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു തന്നെ ആണ് കെട്ടിയത്; വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി അനന്യ..!!

58

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ച അനന്യ പോസറ്റീവ് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് അതെ വര്ഷം തന്നെ താരം നാടോടികൾ എന്ന തമിഴ് ചിത്രത്തിൽ കൂടി തമിഴകത്തും ശ്രദ്ധ നേടി. മോഹൻലാലിന്റെ മകൾ ആയി താരം ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള താരം കൂടിയാണ് അനന്യ.

ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ വിവാദങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഏറെ വിവാദങ്ങൾ ഉണ്ടാക്കി ആണ് അനന്യ ആഞ്ജനേയനെ വിവാഹം കഴിക്കുന്നത്. തന്നെയും ഭർത്താവിനെയും കുറിച്ചുള്ള ഗോസ്സിപ്പുകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

വെറുതെ ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നതുവർ ആണ് തന്നെയും ഭർത്താവിനെയും ഗോസ്സിപ് കോളങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. അദ്ദേഹം മുമ്പ് വിവാഹം കഴിച്ചത് ആണെന്ന് ഉള്ള പൂർണ്ണ ബോധ്യത്തോടെ ആണ് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തത്. ആദ്യമൊക്കെ തന്റെ വിവാഹ തീരുമാനത്തിലും വിവാഹത്തിലും എന്റെ കുടുംബത്തിന് എതിർപ് ഉണ്ടായിരുന്നു എങ്കിൽ കൂടിയും പിനീട് അത് മാറി എന്നും ഇപ്പോൾ ഇത്തരം വിവാദങ്ങൾ പടച്ചു വിടുന്നവർക്ക് എതിരെ പ്രതികരണം നടത്താൻ താല്പര്യം ഇല്ല എന്നും താരം പറയുന്നു.