അമല പോൾ വിജയ് വിവാഹബന്ധം തകരാൻ കാരണം ധനുഷ്; സത്യാവസ്ഥ വെളിപ്പെടുത്തി അമല പോൾ..!!

107

മലയാളത്തിൽ നിന്നും തമിഴിൽ എത്തി മികച്ച താരമായി മാറിയ താരം ആണ് അമല പോൾ. തമിഴിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തമിഴ് സംവിധായകൻ എ എൽ വിജയിയോട് പ്രണയം തോന്നുകയും ഇരുവരും വിവാഹം കഴിക്കുന്നതും. തുടർന്ന് ഇവരുടെ വിവാഹ ജീവിതം നീണ്ടു നിന്നത് വെറും രണ്ടു വർഷങ്ങൾ മാത്രം ആയിരുന്നു.

എന്നാൽ തന്റെ മകനും അമലയും വേർപിരിയാൻ ഉള്ള കാരണം നടൻ ധനുഷ് ആണെന്ന് ആയിരുന്നു വിജയിയുടെ അച്ഛന്റെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. വിവാഹം കഴിഞ്ഞു ജീവിതത്തിലേക്ക് കടന്ന അമലയെ വീണ്ടും സിനിമയിലേക്ക് ക്ഷണിച്ചതും തിരിച്ചു കൊണ്ട് വന്നതും ധനുഷ് ആണെന്ന് അറിയുന്നു വിജയിയുടെ അച്ഛൻ അഴകപ്പൻ പറഞ്ഞത്.

ധനുഷ് വിഐപിയിലേക്ക് ക്ഷണിക്കുകയും അമല അഭിനയിക്കുകയും ചെയ്തതോടെ ആണ് വിവാഹത്തിന് ശേഷവും അമല സിനിമയിൽ സജീവം ആയത് എന്നും അതിനാൽ ആണ് വിവാഹ ബന്ധത്തിൽ വിള്ളൽ വീണത് എന്നും ആണ് അഴകപ്പൻ പറയുന്നത്. എന്നാൽ അമല പോൾ ഇതിനു നൽകിയ മറുപടി. ധനുഷ് തനിക്ക് നല്ലൊരു വെൽ വിഷർ മാത്രമാണ് എന്നും അദ്ദേഹത്തിനെ തന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളിലേക്ക് കൊണ്ട് വരണ്ട എന്നും ആയിരുന്നു.

കൂടാതെ താൻ വിവാഹ മോചന സമയത് ആ കാര്യങ്ങളെ കുറിച്ച് ധനുഷുമായി സംസാരിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം ആ ബന്ധം തകരരുത് എന്ന് ആഗ്രഹിച്ച ആൾ ആയിരുന്നു എന്നും അമല പറയുന്നു. വിവാഹ മോചനവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ധനുഷിനെ വലിച്ചിഴക്കുന്നത് അറപ്പുളവാക്കുന്ന കാര്യമായി ആണ് തനിക്ക് തോന്നുന്നത്.

ഒരു പെൺകുട്ടി ആയതിനാൽ ആണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങൾ തനിക്കെതിരെ ഉണ്ടാകുന്നതെന്നും ഒരു ബന്ധം തകർന്നാൽ ആദ്യം എല്ലായിപ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണെന്നും അമല പറഞ്ഞു. വിവാഹം കഴിച്ചപ്പോൾ വിവാഹമോചനം ഉണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും കരിയറിനാണ് താൻ പ്രാധാന്യം നൽകുന്നത്.

എന്നും തനിക്ക് ഉല്ലാസമേകുന്നത് അഭിനയജീവിതമാണെന്നും ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹമെന്നും അമല പറഞ്ഞു. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടുമെന്നും അമല വ്യക്തമാക്കി.

You might also like