രാവിലെ എഴുനേറ്റ് ഭർത്താവിനെ കാൽതൊട്ട് വണങ്ങണം; ഭർത്താവ് തന്നെ നിയന്തിക്കുന്ന ആൾ ആയാലും കുഴപ്പമില്ല; വിവാഹ സങ്കല്പങ്ങൾ പറഞ്ഞ് സ്വാസിക..!!

70

തമിഴ് സിനിമയിൽ കൂടി എത്തി മലയാളത്തിൽ ഇപ്പോൾ തിരക്കേറിയ നായികയായി മാറിയ താരമാണ് സ്വാസിക വിജയ്. അഭിനയത്തിനോടും ഡാൻസിനോടും അതിനൊപ്പം അവതാരകയായും എല്ലാം കറങ്ങി നടക്കുന്ന താരം മലയാളത്തിൽ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സീത എന്ന വേഷത്തിൽ ശ്രദ്ധ നേടിയ താരം പിന്നീട് മലയാള സിനിമയിലെ ആസ്ഥാന തേപ്പുകാരിയായി മാറി. എന്നാൽ അവിടെ നിന്നുമെല്ലാം വഴുതി മാറിയ താരം വാസന്തി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. മലയാളത്തിൽ തിരക്കേറിയ നായികയായി മാറിയ സ്വാസിക തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

Swasika vijay

വിവാഹ ശേഷം ഫാമിലി ആയി ജീവിക്കാൻ ആഗ്രഹിക്കുന്നയാൾ ആണ് ഞാൻ എന്ന് സ്വാസിക പറയുന്നു. വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത ആൾ ഒന്നുമല്ല താൻ എങ്കിലും വിവാഹം ഇപ്പോൾ തന്നെ കഴിക്കണം എന്നുള്ള തിടുക്കങ്ങൾ ഒന്നും തനിക്കില്ല എന്ന് പറയുന്ന സ്വാസിക, തനിക്ക് ഇപ്പോൾ ഇത്ര വയസായി അതുകൊണ്ടു വിവാഹം കഴിക്കണം എന്നൊന്നും കരുതുന്നില്ല.

നല്ല രീതിയിൽ വന്നാൽ വിവാഹം കഴിക്കും. എന്നാൽ വിവാഹം കഴിക്കുകയെ ഇല്ല എന്നുള്ള മനോഭാവം ഉള്ളയാൾ അല്ല ഞാൻ. കല്യാണം പവിത്രമായി കരുതുന്നയാൾ ആണ് ഞാൻ. ഒപ്പം പ്രണയം എന്ന ഫീലിംഗിനോട് അറ്റാച്ച്മെന്റ് ഉള്ള ആൾ കൂടിയാണ്. ഭർത്താവ് തന്റെ സ്വാതന്ത്രങ്ങളിൽ കൈകടത്തുന്നു ആൾ ആയാലും തനിക്ക് കുഴപ്പമില്ല അത് തന്റെ മാത്രം കാര്യം ആണ് എല്ലാവര്ക്കും അങ്ങനെ ആകണം എന്നൊന്നും ഇല്ല.

ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കണം. ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കണം. രാവിലെ എഴുന്നേക്കുമ്പോൾ ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം. അതൊക്കെ എന്റെ ആഗ്രഹങ്ങൾ ആണ് എല്ലാം നടക്കുമോ എന്നൊന്നും അറിയില്ല. തന്നിൽ ആധിപത്യം സ്ഥാപിക്കുന്ന ഭർത്താവ് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞാൽ അത് അനുസരിക്കാൻ ഇഷ്ടമുള്ള ആൾ കൂടിയാണ് ഞാൻ.

ഇതൊക്കെ എന്റെ വിവാഹ സങ്കൽപ്പങ്ങൾ ആണ്. സ്ത്രീകളെ അടിച്ചർത്തുന്നു എന്നുള്ള വിഷയങ്ങൾ ഒക്കെ പറഞ്ഞാൽ അതിൽ ഒന്നും പറയാൻ എനിക്ക് താല്പര്യമില്ല. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.