വിജയിക്കൊപ്പം ആ ഐറ്റം ഡാൻസ് ചെയ്യുമ്പോൾ ഞാൻ ഗർഭിണി; ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിപ്പോയി; മാളവിക പറയുന്നു..!!

17,276

പരസ്യ രംഗങ്ങളിൽ കൂടി ആയിരുന്നു ശ്വേതാ കൊന്നൂർ എന്ന താരത്തിന്റെ തുടക്കം. അഭിനയ ലോകത്തിലേക്ക് എത്തിയത് ശ്വേതാ എന്ന താരം മാളവികയായി മാറി. 1999 ൽ ആയിരുന്നു മാളവിക തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഉന്നൈ തേടി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ നീണ്ട അഞ്ച് വര്ഷങ്ങള്ക്കു ശേഷം 2004 ൽ പുറത്തിറങ്ങിയ വസൂൽ രാജ എം ബി ബി എസ് എന്ന കമൽ ഹാസൻ ചിത്രത്തിൽ കൂടി ആണ് മാളവിക കൂടുതൽ ശ്രദ്ധ നേടുന്നത്.

ഉന്നൈ തേടി എന്ന ആദ്യ ചിത്രത്തിൽ നായകനായി എത്തിയത് തല അജിത് ആയിരുന്നു. ആദ്യ കാലങ്ങളിൽ തമിഴിലും തെലുങ്കിലുമായി അഭിനയിച്ച മാളവിക ഫാന്റം പൈലി എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി മലയാളത്തിൽ എത്തുന്നത്. തുടർന്ന് മോഹൻലാലിന്റേയും ഒപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച താരം കൂടി ആണ് മികച്ച ഡാൻസർ കൂടി ആയ മാളവിക. പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിൽ കൂടി ആണ് മോഹൻലാലിനൊപ്പം അഭിനയിച്ചത്.

അത്ഭുത ദ്വീപ് എന്ന മലയാളം ചിത്രത്തിന്റെ തമിഴ് വേർഷനിൽ മാളവിക അഥിതി താരം ആയി എത്തിയിട്ടുണ്ട്. 2007 ൽ ആയിരുന്നു മാളവിക വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും താരം പിന്മാറുക ആയിരുന്നു. തുടർന്ന് താരം ഒരു തിരിച്ചുവരവിന് ഒരിക്കൽ പോലും ശ്രമിച്ചട്ടില്ല. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വിജയിക്ക് ഒപ്പമാണ് താൻ അവസാനമായി അഭിനയിച്ചത് എന്ന് മാളവിക പറയുന്നു. തമിഴകത്തിന്റെ ഋതിക് റോഷൻ ആണ് വിജയ്. അത്ര ഗംഭീരമായി ആണ് വിജയ് ഡാൻസ് ചെയ്യുന്നത്.

കുരുവി എന്ന ചിത്രത്തിൽ മാളവിക എത്തിയത് ഒരു ഗാനത്തിൽ മാത്രമാണ്. മാളവിക എന്ന സിനിമ താരമായി തന്നെ ആയിരുന്നു സിനിമയിൽ അതിഥിതാരമായി മാളവിക എത്തിയത്. കുരുവി തനിക്ക് ലഭിച്ച വലിയ ഒരു അവസരമായി ആണ് ഞാൻ കണ്ടത്. എന്നാൽ താൻ ആ ഗാന രംഗം ചെയ്യുമ്പോൾ രണ്ടു മാസം ഗർഭിണി ആയിരുന്നു എന്ന് മാളവിക പറയുന്നു. ഇന്ന് അത് ഓർക്കുമ്പോൾ തനിക്ക് സങ്കടമുണ്ട്. തന്റെ ഇഷ്ടനായകന്മാരെ കുറിച്ച് പറഞ്ഞു എത്തിയ വീഡിയോ വഴിയാണ് മാളവിക ഈ വിഷയം പറയുന്നത്.

വിജയ് നായകൻ ആയ കുരുവി എന്ന സിനിമയിലെ ആ പാട്ട് സീൻ എനിക്ക് വലിയൊരു അവസരം ആയിരുന്നു. പക്ഷേ അപ്പോൾ ഞാൻ രണ്ട് മാസം ഗർഭിണി കൂടി ആയിരുന്നു. അതു കൊണ്ട് കുരുവിയിലെ പാട്ട് സീനിൽ ചെയ്ത ഡാൻസിനെ കുറിച്ചു ഓർത്ത് ഞാൻ ഒരുപാട് വിഷമിച്ചു. ശരിക്കും ഒരു കുപ്പി പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടം നടക്കുന്നത് ആ പാട്ട് കണ്ടാൽ ഇപ്പോഴും മനസിലാവും. പക്ഷേ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നു കൂടി നടി പറയുന്നു.

ബാംഗ്ലൂരിൽ ബിസിനസ് നടത്തുന്ന സുമേഷ് മേനോനെ ആണ് മാളവിക വിവാഹം കഴിക്കുന്നത്. 2007 ൽ ആയിരുന്നു വിവാഹം. ഇപ്പോൾ താരം രണ്ടു കുട്ടികളുടെ അമ്മ കൂടി ആണ്. അജിത് കുമാർ , രജനി കാന്ത് , കമൽ ഹാസൻ എന്നിവർക്ക് ഒപ്പം മാളവിക അഭിനയിച്ചിട്ടുണ്ട്.