വൈരാഗ്യത്തോടെ സംവിധായകൻ പല തവണ അങ്ങനെ ചെയ്യിച്ചു; അവസാനം മമ്മൂട്ടി ആണ് രക്ഷെപ്പടുത്തിയത്; ചിത്ര പറയുന്നു..!!

191

ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആയി ആയിരുന്നു ചിത്ര അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിൽ 1980 – 2000 കാലഘട്ടത്തിൽ അഭിനയിച്ച മിക്ക താരങ്ങൾക്ക് ഒപ്പവും നായികയായും അല്ലാതെയും താരം അഭിനയിച്ചിട്ടുണ്ട്. 100 അധികം ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള ചിത്രം ബാലതാരമായി ഒരു ചിത്രത്തിൽ ചെറിയ ഒരു വേഷം അഭിനയിച്ചുട്ടുണ്ട്. ഇദയം നല്ലെണ്ണയുടെ പരസ്യ മോഡൽ ആയി ശ്രദ്ധ നേടിയ ചിത്ര ഇദയംചിത്ര എന്ന പേരിലും അറിയപ്പെടുന്നു.

2002 ആണ് താരം അവസാനം സിനിമയിൽ അഭിനയിച്ചത്. എന്നാൽ താരം ഇപ്പോൾ തമിഴ് സീരിയൽ രംഗത്ത് സജീവം ആണ്. സിനിമയിൽ ടിജെനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അതിൽ നിന്നും മമ്മൂട്ടി തന്നെ രക്ഷപ്പെടുത്തിയതിനെ കുറിച്ചും ഇപ്പോൾ ചിത്ര മനസ്സ് തുറക്കുന്നത്. അന്നത്തെ കാലത്തും ലൊക്കേഷനുകളിൽ സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഇപ്പോൾ ലൊക്കേഷനിൽ കുറവാണ് എന്നാണ് താരം പറയുന്നത്. ആരോടും അധികം സംസാരിക്കാൻ കൂട്ടക്കാത്ത പ്രകൃതം ആണ് എന്റേത്.

പലപ്പോഴും ജാഡയാണ് കാരണം എന്ന് സഹ സംവിധായകർ അടക്കം പറയാറുണ്ട്. അത് ഞാൻ തന്നെ കേൾക്കാറും ഉണ്ട്. എന്നാൽ അതിനൊന്നും ഞാൻ ചെവി കൊടുക്കാറില്ല. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈൻഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാൾ തന്നോട് പറഞ്ഞതെന്നും സ്ഥിരമായി അയാൾ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ശ്രദ്ധ കൊടുക്കാൻ പോയില്ലന്നും ചിത്ര പറയുന്നു. വർഷങ്ങൾക്ക് ശേഷം അയാൾ സംവിധയകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയിൽ തന്നെ അഭിനയിക്കാൻ വിളിച്ചെന്നും പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ അതിലെ ഗാന രംഗങ്ങൾ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിയുണ്ട്.

തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയിൽ ഉള്ളത്കൊണ്ട് തളർന്നു പോയെന്നും എന്നാൽ അയാൾ വീണ്ടും ടേക്ക് എടുക്കാൻ ആവിശ്യപെട്ടപ്പോൾ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താൻ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.