എല്ലാവരും ഷെയ്‌നെ കുറ്റപ്പെടുത്തുമ്പോൾ; മകനെ കുറിച്ച് ഉമ്മക്കും ചിലത് പറയാൻ ഉണ്ട്..!!

25

തന്റെ നിലപാടുകളും തീരുമാനങ്ങളും ആവശ്യങ്ങളും എല്ലാം ഷെയ്ൻ നിഗം എന്ന നടൻ തുറന്ന് സംസാരിക്കുകയാണ് ചെയ്യുന്നത്. പലരും ഷെയ്‌നെ കുറ്റപ്പെടുത്തുമ്പോൾ അച്ഛൻ മരിച്ച ഒട്ടേറെ ചുമതലകൾ ഉള്ള 23 വയസ്സ് മാത്രം പ്രായമുള്ള ഒരാൾ എന്ന പരിഗണന പോലും സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒന്നും ഷെയ്ന് ഇതുവരെ കൊടുത്തില്ല എന്നുള്ളതാണ് സത്യം.

കരാർ ലംഘിച്ചു, വിലക്ക് എന്നൊക്കെ പറയുമ്പോഴും സുനില മകനെ കുറിച്ച് പറയുന്നത് ഇങ്ങനെ,

ഷെയ്നിനെ കുറ്റം പറയുന്നവര്‍ ആരും എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി എന്തെന്ന് അന്വേഷിക്കാത്തത്?

സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് പറഞ്ഞിട്ടുണ്ടോ? ആരും ഒരു കോണില്‍ നിന്നും ചോദിച്ചില്ല.

വെയിലിന്റെ സംവിധായകന്‍ ശരത് ഒരു ദിവസം രാവിലെ ഒൻപത് മണിക്ക് എന്നെ വിളിച്ച് പറയുകയാണ് ഷെയ്ന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു.

അപ്പോഴാണ് അവന്‍ പറയുന്നത് ‘രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്’.

ഞാന്‍ ഇത് ശരത്തിനോട് പറഞ്ഞ് അല്‍പം വാക്കു തര്‍ക്കം ഉണ്ടായി. ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങള്‍ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്.

ഇഷ്ഖിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുര്‍ബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ വേണമെങ്കിലും ആരംഭിക്കാന്‍ അവര്‍ തയ്യാറാണ്. ഇടവേള വന്നില്ലേ ഇപ്പോള്‍. ആ സമയത്ത് ചെയ്യാമെന്നാണ് അവര്‍ പറയുന്നത്.