മോഹൻലാൽ ആരാധകരും ഒരു പ്രമുഖ നിർമാതാവും ആണ് മാമാങ്കത്തിന്റെ ഡീഗ്രേഡിങ്ങിന്റെ പിന്നിൽ; വേണു കുന്നപ്പിള്ളി..!!

44

മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം ആണ് മാമാങ്കം. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 55 കോടി രൂപയാണ്. ഇത്രെയും വലിയ ബഡ്ജറ്റിൽ എത്തുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് മാമാങ്കം.

എന്നാൽ ചിത്രത്തിന് എതിരെ റിലീസ് ചെയ്തു ആദ്യ ദിവസം മുതൽ തന്നെ ഉള്ള മോശം അഭിപ്രായങ്ങൾക്ക് പിന്നിൽ മോഹൻലാൽ ആരാധകർ ആണ് എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്. മോഹൻലാൽ ആരാധകനും മമ്മൂട്ടി ആരാധകരും തമ്മിൽ നില നിൽക്കുന്ന ശത്രുതക്ക് തന്റെ ചിത്രം ഇരയായി എന്നാണ് നിർമാതാവ് വേണു കുന്നപ്പിള്ളി ദി ക്യൂ നു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന ചിത്രത്തിന് വലിയ തോതിൽ ഡീഗ്രേയ്‌ഡ്‌ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുള്ള പ്രതികാര നടപടിയാണ് മാമാങ്കത്തിനെ ഇപ്പോൾ ലഭിക്കുന്നത്. ഒരു പരിധി വരെ ഇങ്ങനെ ആണ് എന്നും കൂടാതെ നമ്മൾ പുറത്താക്കിയ സംവിധായകൻ വഴിയും മോശം വാർത്തകൾ എത്തി കൂടാതെ മലയാള സിനിമയിൽ നിർമാണ രംഗത്ത് ഉള്ള ഒരു പ്രമുഖനായ ആൾ മാമാങ്കത്തിനെ തകർക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ കയ്യിൽ ഇല്ല എന്നും വേണു കുന്നപ്പിള്ളി പറയുന്നു.

മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം ഡിസംബർ 12 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദൻ മാസ്റ്റർ അച്യുതൻ എന്നിവർ ആണ് മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ ഉണ്ടായിരുന്നത്. പ്രാചി ടെഹ്‌ലൻ അനു സിതാര ഇനിയ കനിഹ എന്നിവരാണ് ചിത്രത്തിൽ നായികമാർ ആയി എത്തിയത്. ആദ്യ ദിനം 23 കോടി നേടിയ ചിത്രം 4 ദിവസം കൊണ്ട് 60 കോടി നേടിയിരുന്നു. 45 രാജ്യങ്ങളിൽ 2000 തീയറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്.

You might also like