പാന്റിടാൻ മറന്നോ, സദാചാര ചോദ്യങ്ങൾക്ക് കിടിലം മറുപടി നൽകി മീര നന്ദൻ..!!

73

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാദാചാരവാദികളെ കാലം ആണല്ലോ, അതിലെ ഏറ്റവും അവസാന ഇരയാണ് മീര നന്ദൻ.

ചുവന്ന ഫ്രോക്കിൽ മീര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കീഴെയാണ് സദാചാര കീടങ്ങൾ കമന്റുമായി എത്തിയത്. നിരവധി ആളുകൾ ആണ് വിമർശനവും ഉപദേശങ്ങളും ആയി എത്തിയത്.

എന്നാൽ ഇതെല്ലാം തകൃതിയായി പുരോഗമിക്കുമ്പോൾ ആണ് ഇത്തരക്കാർക്ക് ഉള്ള മറുപടിയുമായി മീര നന്ദൻ എത്തിയത്. സിനിമയിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ മീര ഇപ്പോൾ, ദുബായിൽ റേഡിയോ ജോക്കിയാണ്.

മീരയുടെ മറുപടി ഇങ്ങനെ ആയിരുന്നു,

തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സാമൂഹിക മാധ്യമങ്ങളിൽ മോശം കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് അനാവശ്യ വിമർശനങ്ങൾ മാത്രം ആണെന്നു മീര പറയുന്നു. ഇന്ത്യൻ വസ്ത്രങ്ങളെയും പാശ്ചാത്യ ഫാഷനേയും ഒരുപോലെ താൻ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമില്‍ മീര കുറിച്ചു.

മീരക്ക് പിന്തുണയുമായി നിരവധി ആരാധകർ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.