തന്നെ കുറിച്ച് അങ്ങനെ പറഞ്ഞു സുഖം ലഭിക്കുന്നവർ സന്തോഷിക്കട്ടെ; അന്ന രേഷ്മ രാജൻ..!!

270

പല തവണ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് ഇര ആയിട്ടുള്ള നടിയാണ് ലിച്ചി എന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അന്ന രേഷ്മ രാജൻ. സച്ചിൻ എന്ന അന്ന നായികയായി എത്തിയ പുതിയ ചിത്രത്തിൽ കാറ്റിൽ പൂങ്കാറ്റിയിൽ എന്ന ഗാനം ഇറങ്ങിയപ്പോൾ വീണ്ടും വിമർശനം എത്തിയത്.

നായികയുടെ ഗാനത്തിൽ ഉള്ള ശരീര പ്രകൃതിയെ ആണ് വിമർശനം കൊണ്ട് മൂടിയിരിക്കുന്നത്, എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ല എന്നാണ് രേഷ്മ രാജൻ പറയുന്നത്.

ആദ്യമൊക്കെ ഇത്തരത്തിൽ കാണുമ്പോൾ വളരെ അധികം വിഷമവും ദേഷ്യവും തോന്നിയിരുന്നു, പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ആർക്കും എന്തും പറയാം, അപ്പോൾ അങ്ങനെ പറഞ്ഞു സുഖം ലഭിക്കുന്നവർ സന്തോഷിക്കട്ടെ എന്നാണ് താൻ ഇപ്പോൾ കരുതുന്നത്.

ഇത്രേം താരങ്ങൾ ഉണ്ടായിട്ട് കൂടി എന്നെ മാത്രം ഇത്രയോളം ശ്രദ്ധ കൊടുത്ത് ആക്രമിക്കുന്നത് വലിയ കാര്യം അല്ലെ എന്നും നടി പറയുന്നു.