വഴിവിട്ട ജീവിതത്തിന് താല്പര്യമില്ല; അവസരങ്ങൾ കിട്ടിയില്ലെങ്കിലും അതിന് തന്നെ കിട്ടില്ല; അഞ്ജലി നായർ..!!

1,276

ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ. ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്. ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള തരാം മോഹൻലാലിൻറെ അമ്മയുടെ വേഷത്തിലും സഹോദരിയുടെ വേഷത്തിലും ഒക്കെ എത്തിയിട്ടുള്ള താരം ദൃശ്യത്തിൽ പൂച്ചയെ നിന്ന് മുട്ടൻ പണിയാണ് റാണിക്ക് കൊടുക്കുന്നത്.

താരത്തിന്റെ കരിയറിൽ തന്നെ ഏറെ പ്രശംസ നേടിയ കഥാപാത്രം ആണ് സരിത എന്ന ദൃശ്യം 2 ലെ വേഷം. സിനിമക്ക് പുറത്തെ ടെലിവിഷൻ പ്രോഗ്രാമിലും മറ്റും അവതാരകയായും താരം തിളങ്ങാറുണ്ട്. നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അഞ്ജലി നായർ. സഹ നടിയായി ഏറ്റവും കൂടുതൽ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് അഞ്ജലി നായർ.

അമ്മ വേഷങ്ങൾ അടക്കം ചെയ്തിട്ടുള്ള അഞ്ജലി വിവാഹം കഴിച്ചത് ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയെ ആയിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. എന്നാൽ വിവാഹ ജീവിതം സിനിമ ജീവിതം പോലെ വലിയ വിജയമായിരുന്നില്ല.

അഞ്ജലിയും അനീഷുമിപ്പോൾ പിരിഞ്ഞു ജീവിക്കുകയാണ്. അഞ്ജലി നായർ എന്ന താരം മോഹൻലാലിനൊപ്പം ഒപ്പത്തിലടക്കം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും ദൃശ്യം 2 വിലെ സരിത ആണ് അഞ്ജലി എന്ന താരത്തിന് വലിയ മൈലേജ് ലഭിച്ചിരിക്കുകയാണ്. ഇനി തനിക്ക് ആ വേഷത്തിൽ ഉള്ള മികച്ച വേഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നു അഞ്ജലി പറയുന്നു. ദൃശ്യം രണ്ടിന്റെ വിജയത്തിന് ശേഷം പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ച താരം തന്റെ കഷ്ടപ്പാടുകളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.

ഇനി അങ്ങോട്ട്‌ നല്ല കഥാപാത്രങ്ങളല്ല ലഭിക്കന്നത് എങ്കിലും തനിക്ക് അത് ചെയ്യേണ്ടി വരും കാരണം ഒരു പാട് സാമ്പത്തിക പ്രധിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അഞ്ജലി പറഞ്ഞു. തനിക്ക് ഇനിയും അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതിനു കാരണം ദൃശ്യം രണ്ടായിരിക്കുമെന്നും തന്നെയാണെന്നും അഞ്ജലി പറയുന്നു. നിരവധി സാമ്പത്തിക പ്രശനങ്ങൾ ഉണ്ട് സാമ്പത്തിക പ്രശ്നം മൂലം പലതും നഷ്ടപെട്ടിട്ടുണ്ടെന്നും അഞ്ജലി പറയുന്നു.

വളരെ കഷ്ടപ്പെട്ടാണ് ഇപ്പോൾ ജീവിക്കുന്നത് സിനിമ മാത്രമാണ് ഏക ആശ്രയം. എത്ര കഷ്ടപെട്ടാലും വഴിവിട്ടരീതിയിൽ സഞ്ചരിക്കില്ല. ഒരു അഡ്ജസ്റ്റുമെന്റിനും തയ്യാറാവില്ലെന്നും അഞ്ജലി പറയുന്നു. തന്നെ അടുത്ത് അറിയാവുന്നവർക്ക് ഇത് നന്നായി അറിയാമെന്നും അഞ്ജലി പറയുന്നു. സംവിധായകൻ വിളിക്കുമ്പോൾ ഒഴിഞ്ഞ് മാറിയാൽ സിനിമയിൽ അവസരം നഷ്ടപെടുമെന്നെ ഉള്ളു അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ചെറിയ വരുമാനം ആണെങ്കിൽ പോലും പ്രാധാന്യം ഉള്ളതോ അല്ലാത്തതോ ആയ റോൾ താൻ ചെയ്യാറുണ്ടെന്നും അഞ്ജലി നായർ പറയുന്നു.