വീട്ടിൽ ആണെങ്കിലും പുറത്ത് പോകുമ്പോഴും സാരിമാത്രം പാടുള്ളൂ; സാരിയിൽ 25 പിന്നെങ്കിലും കുത്തണം; ഒരു ഘട്ടത്തിൽ വിവാഹ മോചനം വരെ ആലോചിച്ചു; രശ്മി അനിൽ പറയുന്നു..!!

146

മലയാളത്തിൽ സുപരിചിതമായ സിനിമ സീരിയൽ താരമാണ് രശ്മി അനിൽ.

മികച്ച കോമഡി താരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് വരെ നേടിയ താരം ഇപ്പോൾ ജഗദീഷ് അവതരിപ്പിക്കുന്ന പണം തരും പടം എന്ന പ്രോഗ്രാമിൽ അതിഥി ആയി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹ ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് രശ്മി മനസ്സ് തുറന്നത്. 2006 ൽ ആയിരുന്നു താൻ വിവാഹം കഴിക്കുന്നത്. ആദ്യ കാലങ്ങളിൽ ഭർത്താവിന്റെ ക്യാരക്ടർ തന്നെ വേറെ ആയിരുന്നു എന്ന് രശ്മി അനിൽ പറയുന്നു.

താൻ ചുരിദാർ ധരിക്കുന്നതു ബ്യൂട്ടി പാർലറിൽ പോകുന്നതോ ഒന്നും ഭർത്താവിന് ഇഷ്ടം ആയിരുന്നില്ല. വീട്ടിൽ സെറ്റ് സാരി ഉടുക്കണം. പുറത്തുപോകുമ്പോഴും സാരി ഉടുക്കണം. പുറത്തുപോകുമ്പോൾ സാരിയിൽ 25 പിൻ എങ്കിലും കുത്തണം.

ഒന്നും എവിടെയും കാണാൻ പാടില്ല. ഗർഭിണി ആയിരുന്നപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. സാരി ആണ് ധരിച്ചത്. തന്റെ കഷ്ടപ്പാട് കണ്ടു ഡോക്ടർ ഒരു ചുരിദാർ ധരിച്ചൂടെ എന്ന് ചോദിച്ചു. ഇരിക്കുന്ന സാധനങ്ങൾ മാറിയിരുന്നാൽ തന്നെ വഴക്ക് ആയിരുന്നു.

ഒരു ഘട്ടത്തിൽ വിവാഹ മോചനം പോലും ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് ഞാൻ അദ്ദേഹം പറയുന്നത് എല്ലാം അനുസരിക്കാൻ തുടങ്ങി. മനസ്സുവെച്ചാൽ അദ്ദേഹം മാറില്ലേ എന്ന് ചിന്തിച്ചു. തുടർന്ന് അദ്ദേഹം ഞാൻ പറയുന്നതും കേട്ട് തുടങ്ങി.

രശ്മി അനിൽ പറയുന്നു. അതെ സമയം രശ്മി അനിൽ വിവാഹ മോചനം നേടി എന്ന തരത്തിൽ ചില വാർത്തകൾ എത്തിയതോടെ താനും ഭർത്താവും തമ്മിൽ യാതൊരു പ്രശ്നവുമില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റും ആയി താരം എത്തിയിരുന്നു.