പ്രണവിനെ തേടി കണ്ടുപിടിച്ച് ആരാധകർ; അന്ന് ഹിമാലയത്തിൽ ഇന്ന് ഹംബിയിൽ..!!

47

സിനിമായേക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ടെങ്കിൽ അത് പ്രണവ് മോഹൻലാൽ ആണ്.

ആദി റിലീസ് സമയത്ത് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്ത ഹിമാലയൻ മല നിരകളിൽ ആയിരുന്നു പ്രണവ് മോഹൻലാൽ എങ്കിൽ.

ഇത്തവണ യാത്ര ഹംബിയിലേക്ക് ആയിരുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ് സമയത്താണ് അദ്ദേഹം യാത്ര തിരിച്ചത്, അരുൺ ഗോപി ഇത് നേരത്തെ വ്യക്തമാക്കിയിരുന്നു.

റിലീസ് ഡേ, പ്രണവ് എവിടെ എന്നുള്ള ചോദ്യത്തിന് അദ്ദേഹം യാത്രയിൽ ആണ് എന്നായിരുന്നു മറുപടി.

യാത്രയിൽ ആരാധകൻ ആണ് പ്രണവിനെ തിരിച്ചറിഞ്ഞു ഒപ്പമുള്ള ഫോട്ടോ ഷെയർ ചെയ്‌തത്.

You might also like