മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന് പത്മഭൂഷൺ..!!

41

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം. മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം.

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like