ചിലർ പറയുന്നത് മുകേഷ് കാരണമാണ് ഞാൻ ഫേമസ് ആയത് എന്നാണ്; ഇനി ഒരിക്കലും അയാളുമായി ഒരു ജീവിതം ഉണ്ടാവില്ല; കാരണം വെളിപ്പെടുത്തി മേതിൽ ദേവിക..!!

173

മലയാളികൾക്ക് സുപരിചിതയായ നർത്തകി ആണ് മേതിൽ ദേവിക. 2013 ൽ നടൻ മുകേഷ് സരിതയെ ഉപേക്ഷിച്ച ശേഷം മേതിൽ ദേവികയെ വിവാഹം കഴിക്കുന്നതും വലിയ വാർത്ത ആയിരുന്നു. എന്നാൽ നീണ്ട ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മേതിൽ ദേവിക മുകേഷിനെ ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

എന്നാൽ ആ വിഷയത്തിൽ ഇത്തരത്തിൽ തീരുമാനം ഉണ്ടാവാനുള്ള കാരണങ്ങൾ പറയുകയാണ് മേതിൽ ദേവിക ഇപ്പോൾ. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. ഒരു തീരുമാനം എടുത്താൻ അതിൽ നിന്നും മാറുന്നയാൾ അല്ല തൻ എന്ന് ആയിരുന്നു മുകേഷ് ആയിട്ടുള്ള ബന്ധം വേർപ്പെടുത്തിയതിനെ കുറിച്ച് ദേവിക പറഞ്ഞത്. ആ തീരുമാനത്തിലേക്ക് എത്താൻ ആണ് കൂടുതൽ ബുദ്ധിമുട്ട്.

ബാക്കി കാര്യങ്ങൾ എല്ലാം ഇനി നിയമപരമായി ആണ് നടക്കാൻ പോകുന്നത്. എന്റെ തീരുമാനം ഞാൻ അറിയിച്ചു കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടയാണ്. ഞാൻ ഒരു നർത്തകി ആണ്. അതിൽ നിന്നും കിട്ടാത്ത ഒരു പ്രശസ്തി ആണ് ഞങ്ങൾ വിവാഹ മോചനം നേടാൻ പോകുന്നു എന്നുള്ള വാർത്തക്ക് ലഭിച്ചത്. അത് ഞാൻ ഒരു നർത്തകി ആയതുകൊണ്ട് സംഭവിച്ചതല്ല. ഞാൻ ഒരു നടന്റെ ഭാര്യ ആയതുകൊണ്ടാണ് അങ്ങനെ ഉള്ള പ്രശസ്തി ലഭിച്ചത്.

എനിക്ക് തോന്നുന്നത് വളരെ വിചിത്രമായ എന്തോ കാര്യമാണ് റിലേഷൻഷിപ്പ് എന്നും അതിനു അങ്ങനെ ആണ് ആളുകൾ കാണുന്നത്. ചുറ്റുമുള്ള ആളുകളും നോക്കി കാണുന്നത് അതിലും വിചിത്രമായ എന്തോ ഒന്നായി ആണ്. എന്നോട് ആളുകൾ ചോദിക്കുന്നത് ട്രിവാൻഡ്രം ആണോ അതോ പാലക്കാട് ആണോ എന്നാണ്. എന്നാൽ എനിക്ക് അത് കേൾക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.

ഇന്ന് കോഴിക്കോട് ആണെങ്കിൽ നാളെ ഞാൻ കാലടിയിൽ പഠിക്കുന്നിടത്താണ്. ഞാൻ ട്രിവാൻഡ്രത്ത് ആണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം എവിടെ ആണ് എന്നാണ്. വീട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ അദ്ദേഹം അവിടെ ഉണ്ടോ എന്നാണ് അടുത്ത ചോദ്യം. ഇടക്ക് വന്നു പോകും എന്ന് മറുപടി കൊടുക്കും. ഞാനും ഇടക്ക് വന്നു പോകും. അപ്പോൾ നിങ്ങൾ കാണാറില്ലേ, എന്നാണ് ചോദ്യം.

ഇടക്ക് കാണും എന്നാണ് മറുപടി നൽകുക. എന്നെ സംബന്ധിച്ച് അത് ആർട്ട് ഫൗണ്ടേഷൻ ആണ്. താമസിക്കാൻ ഉണ്ടാക്കിയ വീട് പോലുമല്ല. കല പറഞ്ഞു കൊടുക്കാനും വർക്ക് ഷോപ്പുകൾ നടത്താനുമുള്ള ഇടം മാത്രം ആണ്. കാണുമ്പോൾ അദ്ദേഹം വളരെ മാന്യമായി വർക്ക് ചെയ്യുന്നു. ഞാനും വർക്ക് ചെയ്യുന്നു. ചില കാര്യങ്ങൾ പറയുന്നു. ചിലത് പറയുന്നില്ല.

എനിക്ക് തോന്നുന്നത് ഭാര്യ ഭർത്താക്കന്മാർ ആയി ഇരിക്കുമ്പോൾ ഉണ്ടാകുന്ന അതെ ഐക്ക്യം പുറത്തു വരുമ്പോളും ഉണ്ടാവണം എന്നാണ്. അതിനു രണ്ടാളും വിചാരിക്കണം. ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. രണ്ടുപേർക്കും അതിന്റെ പക്വത വേണം. ഞാൻ പാലക്കാട് ആണോ തിരുവനന്തപുരത്ത് ആണോ എന്ന് നോക്കി ആണ് ആളുകൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. മേതിൽ ദേവികയെ അങ്ങനെ ആണോ ഡിഫൈൻ ചെയ്യേണ്ടത്.

ഞാൻ ചെയ്യുന്ന ഒരുപാട് വർക്കുണ്ട്. അതിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. ഞാൻ പെരുമാറുന്ന സർക്കിൾ എന്ന് പറയുന്നത് ആർട്ടിസ്റ്റുകളുടെ സർക്കിൾ ആണ്. അവർക്ക് എന്നെ അറിയാം. ആളുകൾ എന്നെ അറിയാൻ തുടങ്ങിയത് മുകേഷ് ആയിട്ടുള്ള വിവാഹത്തിന് ശേഷം ആയിരിക്കാം. അതിന് അർഥം അതിനു മുന്നേ ഞാൻ ഇല്ല എന്ന് അല്ലല്ലോ. ചില ആളുകൾ കരുതുന്നത് ഞാൻ ഫേമസ് ആയത് മുകേഷ് കാരണം ആണെന്ന് ആയിരുന്നു.

അതിനൊക്കെ എന്ത് മറുപടി ആണ് ഞാൻ പറയുക. എന്നാൽ ഇതൊന്നും ഞാൻ കേൾക്കാറില്ല. വല്ലവനും വന്നു പറയുന്നതാണ്. എനിക്ക് ആദ്യം നാഷണൽ അവാർഡ് ലഭിക്കുന്നത് 2007 ൽ ആണ്. വിവാഹം കഴിക്കുന്നത് 2013 ൽ ആണ്. 2002 ആയിരുന്നു എനിക്ക് കേന്ദ്രത്തിൽ നിന്നും ഫെലോഷിപ്പ് ലഭിക്കുന്നത്.

2008 ൽ മറ്റൊരു നാഷണൽ അവാർഡ് ലഭിച്ചു. കഴിഞ്ഞ വര്ഷം എനിക്ക് ഈ പ്രശ്നങ്ങൾക്ക് ഇടയിൽ സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. എന്നിട്ടും ആളുകൾ കാണുന്നതിനെ കുറിച്ച് എന്താണ് ഞാൻ പറയേണ്ടത് മേതിൽ ദേവിക ചോദിക്കുന്നു.